കൊട്ടാരക്കര
കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നയങ്ങൾക്കും മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ ഉയർത്തുന്ന ഭീഷണിക്കുമെതിരെ സഹകാരികളും സഹകരണസംഘം ജീവനക്കാരും കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റിഅംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ അംഗം ആർ പ്രേമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി ജി ആർ രാജീവൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് വിക്രമൻ, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി മുകേഷ്, സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി, കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കെസിഇയു (സിഐടിയു) ജില്ലാ സെക്രട്ടറി എം എസ് ശ്രീകുമാർ, കെസിഇസി സംസ്ഥാന കമ്മിറ്റിഅംഗം ജി എസ് പ്രിജിലാൽ, സർക്കിൾ സഹകരണ യൂണിയൻ അംഗം ജി രാജു, സഹകരണസംഘം പ്രസിഡന്റുമാരായ വി പി പ്രശാന്ത്, ജി ത്യാഗരാജൻ, എം സി ബിനുകുമാർ, എൻ ദേവരാജൻ, എൽ സരള, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
പുനലൂർ
കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നീക്കങ്ങൾക്കും മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഉയർത്തുന്ന ഭീഷണിക്കും എതിരെ സംസ്ഥാന സഹകരണ യൂണിയന്റെ ആഹ്വാന പ്രകാരം പത്തനാപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പുനലൂർ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സഹകാരികളുടെ കൂട്ട ധർണ നടന്നു. കേരള ബാങ്ക് ഭരണസമിതിഅംഗം ജി ലാലു ഉദ്ഘാടനംചെയ്തു.
സർക്കിൾ യൂണിയൻ ചെയർമാൻ എൻ രാജേന്ദ്രൻനായർ അധ്യക്ഷനായി. യൂണിയൻ ഭരണസമിതി അംഗം പി അനിൽകുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ്റുമാരായ എം എ മുഹമ്മദ്, ജി തുളസീധരൻനായർ, പി ബി അനിൽമോൻ, കെ ഭാസ്കരപിള്ള കെ ബി സജീവ്, എസ് സൂരജ്, എസ് ശ്രീധരൻ, ഭരണസമിതി അംഗം എം ഷിബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..