പുനലൂർ
പുനലൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കി മാറ്റുന്നത് അവസാനിപ്പിക്കുക, കിഴക്കൻ മേഖലയിലെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ പുനലൂർ, അഞ്ചൽ, കടക്കൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും ട്രെയിൻ യാത്രയും സംഘടിപ്പിച്ചത്. പോസ്റ്റ്‌ഓഫീസ് ജങ്‌ഷഷനിൽ നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്‌റ്റേഷന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഹരിരാജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിൻസ്‌മോൻ, എക്സിക്യൂട്ടീവ് അംഗം താഹ ലത്തീഫ്, രതീഷ് വട്ടവിള, അരുൺ രമേശൻ, ആരോമൽ തെന്മല, രാഹുൽ, ബിനീഷ്, ബിബിൻ, നിസാം, അച്ചു, അജിത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ ട്രെയിൻ യാത്രക്കാർക്ക് ലഖുലേഖ വിതരണംചെയ്‌തു.
കുന്നിക്കോട്
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ജില്ലയോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പത്തനാപുരം, കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ലഘുലേഖ വിതരണവും നടന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി അനന്തു പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. എ എ വാഹിദ് അധ്യക്ഷനായി. സുജിത് മാധവശ്ശേരി സ്വാഗതം പറഞ്ഞു. വി വിഷ്ണു, സജുരാജൻ, സുജിത്, മിഥുൻ മോഹൻ, മനോജ് ബാലകൃഷ്ണൻ, അനീസ് മുഹമ്മദ്, അമൽ ബാബു, രാകേഷ്, ലിമ്പു തോമസ്, നിമിഷ, രഹന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..