26 April Friday

ലൈഫ്‌ തണലില്‍ 1036 കുടുംബം കൂടി

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021
കൊല്ലം
സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയുടെ 1036 വീട്‌ കൂടി പൂർത്തിയായി. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 
ലൈഫ് ഒന്നാംഘട്ടത്തിൽ 3618, രണ്ടാംഘട്ടത്തിൽ 8440, മൂന്നാംഘട്ടത്തിൽ 1056 വീടുകളാണ് നിർമിച്ചത്. എസ്‌സി-–-എസ്ടി, ഫിഷറീസ് വകുപ്പ്‌ അധിക ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി 18 വീടും പിഎംഎവൈജി പദ്ധതിയുടെ ഭാഗമായി 1557, പിഎംഎവൈ (യു)ൽ 5281, എസ്‌‌സി വകുപ്പ് മുഖേന 1936, എസ്ടി വകുപ്പിന്റെ മൂന്ന്, ഫിഷറീസ് വകുപ്പിന്റെ 770, ന്യൂനപക്ഷ വകുപ്പിന്റെ  107 ഉൾപ്പെടെ ജില്ലയിൽ ആകെ പൂർത്തീകരിച്ചത് 22786  വീട്‌. ഭൂ-ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top