28 March Thursday

കോവിഡ് 1342

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കൊല്ലം

ജില്ലയിൽ ശനിയാഴ്‌ച 1342 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1365 പേർ രോഗമുക്തരായി. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും  ഇതരസംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1330 പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 
കോർപറേഷനിൽ 173 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ 44 വീതവുംപരവൂർ -38, കൊട്ടാരക്കര -29 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ അഞ്ചൽ- 49,  ഇളമ്പള്ളൂർ -40, പര വൂർ -38, ഏരൂർ -37, തൃക്കരുവ- 34, പത്തനാപുരം -30, ആദിച്ചനല്ലൂർ,  നെടുമ്പന എന്നിവിടങ്ങളിൽ- 29 വീതവും ചാത്തന്നൂർ- 28, കരീപ്ര, പൂതക്കുളം  ഭാഗങ്ങളിൽ-26 വീതവും കടയ്ക്കൽ- 24 , പിറവന്തൂർ,  ശൂരനാട് വടക്ക് പ്രദേശങ്ങളിൽ- 22 വീതവും ചടയമംഗലം,  തൃക്കോവിൽവട്ടം,  മയ്യനാട് ഭാഗങ്ങളിൽ -20വീതവും ശാസ്താംകോട്ട- 19, കല്ലുവാതുക്കൽ,  ചവറ  എന്നിവിടങ്ങളിൽ- 18 വീതവും അലയമൺ,  ഇട്ടിവ, ചിതറ,  നെടുവത്തൂർ പ്രദേശങ്ങളിൽ- 17 വീതവും ഇടമുളയ് ക്കൽ, കുണ്ടറ, വിളക്കുടി  ഭാഗങ്ങളിൽ-16 വീതവും ഇളമാട്, ചിറക്കര,  നിലമേൽ  എന്നിവിടങ്ങളിൽ -15 വീതവും എഴുകോൺ,  കൊറ്റങ്കര, തഴവ,  പെരിനാട്   ഭാഗങ്ങളിൽ- 14വീതവും ഉമ്മന്നൂർ, തൊടിയൂർ,  പേരയം,  പോരുവഴി  പ്രദേശങ്ങളിൽ -13 വീതവും തലവൂർ,  വെട്ടിക്കവല, വെളിയം എന്നിവിടങ്ങളിൽ -12 വീതവും പവിത്രേശ്വരം -11, കുലശേഖരപുരം, കുളക്കട, തെന്മല,  പൂയപ്പള്ളി,  വെളിനല്ലൂർപ്രദേശങ്ങളിൽ- 10 വീതവുമാണ്‌  രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top