പത്തനാപുരം
വിത്സൺസ് ഡിസീസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തലവൂർ പാണ്ടിത്തിട്ട സ്വദേശി ടി എസ് ശരണ്യയുടെ കവിതാസമാഹാരം ‘ഇതളുകൾ’ കവി കുരിപ്പുഴ ശ്രീകുമാർ ജില്ലാ പഞ്ചായത്ത് അംഗം അനന്തുപിള്ളയ്‌ക്കു നൽകി പ്രകാശിപ്പിച്ചു.
കൊട്ടാരക്കരയിലെ സഹകരണ പരിശീലനകേന്ദ്രത്തിലെ ശരണ്യയുടെ സഹപാഠികളും സുഹൃത്തുക്കളും ചേർന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം വിറ്റുകിട്ടുന്ന തുക ശരണ്യയുടെ ചികിത്സയ്‌ക്കു വിനിയോഗിക്കും. ശരണ്യയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..