28 March Thursday

അഗ്നിപഥിനെതിരെ വിദ്യാർഥി, യുവജന രോഷം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കൊല്ലം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ 
യുവജനരോഷം പരിപാടി സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ ഉദ്‌ഘാടനംചെയ്യുന്നു

 കൊല്ലം

കേന്ദ്രസർക്കാർ സൈനിക മേഖലയിൽ നടപ്പാക്കുന്ന കരാർവല്‍ക്കരണ പദ്ധതിയായ അഗ്നിപഥിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന രോഷം ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ് അധ്യക്ഷനായി സെക്രട്ടറി ശ്യാംമോഹൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി,  ജില്ലാ ട്രഷറർ  എസ് ഷബീർ,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബൈജു, എസ് ആർ രാഹുൽ, മീരാ എസ് മോഹൻ, എം ഹരികൃഷ്ണൻ, എ അഭിലാഷ്, കെ സുധീഷ്, യു പവിത്ര, അനന്തു പി, ആർ അനിൽ എന്നിവർ സംസാരിച്ചു. കൊല്ലം ബ്ലോക്ക്‌ സെക്രട്ടറി മനു എസ് ദാസ് നന്ദി പറഞ്ഞു.
ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച്‌  ജില്ലാ പ്രസിഡന്റ്‌ എ വിഷ്ണു ഉദ്ഘാടനംചെയ്തു. കുണ്ടറ പോസ്റ്റ്‌ഓഫീസിലേക്ക് നടന്ന മാർച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം എ എസ് മുഹമ്മദ്‌ ഷാഹിൻ ഉദ്ഘാടനംചെയ്തു. 
കൊട്ടിയം ബിഎസ്എൻഎൽ ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം അൻവറും അഞ്ചാലുംമൂട് പോസ്റ്റ്‌ ഓഫീസിൽ സെക്രട്ടറിയറ്റ് അംഗം എസ് സുമിയും പുനലൂർ ബിഎസ്എൻഎൽ ഓഫീസിൽ ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എസ് ശ്യാമും കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ എസ്എഫ്ഐ  ജില്ലാ ജോയിന്റ് സെക്രട്ടറി അലീന അമലും എഴുകോൺ റെയിൽവേ സ്റ്റേഷനിൽ മാർച്ച്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മിഥുൻ സഹദും ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ  മാർച്ച്‌ സെക്രട്ടറിയറ്റ് അംഗം അശ്വിൻദേവും അഞ്ചൽ പോസ്റ്റ്‌ ഓഫീസിൽ നൃപയും കടയ്ക്കൽ പോസ്റ്റ്‌ ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ സഹലും കൊട്ടാരക്കര പോസ്റ്റ്‌ ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വിഷ്ണുവും പട്ടാഴി പോസ്റ്റ്‌ ഓഫീസിൽ പത്തനാപുരം ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണുവും ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top