10 July Thursday

മുറ്റം ഇടിഞ്ഞുതാഴ്‌ന്നു; 
യുവാവ്‌ കുഴിയിൽ അകപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കരുനാഗപ്പള്ളി
കനത്ത മഴയിൽ വീടിന്റെ മുറ്റം ഇടിഞ്ഞു താഴ്‌ന്നുണ്ടായ കുഴിയിൽ അകപ്പെട്ട യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷനു സമീപം ഇടക്കുളങ്ങര പാറ്റോലി കിഴക്കതിൽ നിഹാദിന്റെ വീട്ടുമുറ്റത്തെ കിണറിനോടു ചേർന്ന ഭാഗമാണ് മഴയെത്തുടർന്ന് ഇടിഞ്ഞുതാഴ്ന്നത്. ഈ സമയം കിണറിനു സമീപം ഉണ്ടായിരുന്ന നിഹാദ് (40) കുഴിയിൽ അകപ്പെടുകയായിരുന്നു.  സമീപത്ത് മാറ്റാരും ഉണ്ടായിരുന്നില്ല.  സ്വയം പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top