19 April Friday

കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടി വേണം:എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കൊല്ലം
ശാസ്താംകോട്ട ഡിബി കോളേജിലെ കെഎസ്‌യു നേതാക്കളുടെ മയക്കുമരുന്ന്‌ കച്ചവടത്തിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അവർക്കെതിരെ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജിലും ജില്ലയിലെ വിവിധ സ്കൂളുകളിലും എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് കച്ചവടത്തിന് നേതൃത്വം കൊടുക്കുന്നതിൽ കോളേജിലെ കെഎസ്‌യു നേതൃത്വത്തിന്‌  ബന്ധം ഉണ്ടെന്ന്‌ എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഏറെനാളായി ഉന്നയിക്കുന്നതാണ്‌. 
 കഴിഞ്ഞ വർഷം ക്യാമ്പസിന് അകത്തും പുറത്തുമായി കെഎസ്‌യു പരിപാടികൾക്കായി പൊടിച്ചത് ലക്ഷങ്ങളാണ്. പണം ഇത്തരത്തിൽ ലഭിച്ചതാണെന്ന്‌ ആരോപണമുണ്ട്‌. വ്യക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ഇവരെ ഒറ്റപ്പെടുത്താൻ വിദ്യാർഥികൾ തയ്യാറാകണമെന്നും എസ്എഫ്‌ഐ  ജില്ലാ പ്രസിഡന്റ്‌ എ വിഷ്‌ണുവും സെക്രട്ടറി ആർ ഗോപീകൃഷ്‌ണനും ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top