24 April Wednesday

കോവിഡ് 322, സമ്പർക്കം 318

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കൊല്ലം 
ജില്ലയിൽ തിങ്കളാഴ്‌ച 322 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 318 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 267 പേർ രോഗമുക്തി നേടി.
മുനിസിപ്പാലിറ്റികളിൽ പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലും പഞ്ചായത്തുകളിൽ കുളക്കട,  പവിത്രേശ്വരം, മയ്യനാട്, പിറവന്തൂർ ഭാഗങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്. 
കൊല്ലം കോർപറേഷനിൽ 39 പേർക്കാണ് രോഗബാധ. പള്ളിമുക്ക്- നാലും ഇരവിപുരം, കല്ലുംതാഴം ഭാഗങ്ങളിൽ മൂന്നുവീതവുമാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളിൽ പുനലൂർ -33, കൊട്ടാരക്കര- 14, കരുനാഗപ്പള്ളി -എട്ട്, പരവൂർ -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
പഞ്ചായത്തുകളിൽ കുളക്കട -25,  പവിത്രേശ്വരം -21, മയ്യനാട്- 13, പിറവന്തൂർ -11, മൈലം, ഉമ്മന്നൂർ ഭാഗങ്ങളിൽ ഒമ്പതു വീതവും തൊടിയൂർ- എട്ട്, തലവൂർ, പെരിനാട്, കൊറ്റങ്കര എന്നിവിടങ്ങളിൽ ഏഴുവീതവും വെളിയം -ആറ്, എഴുകോൺ, കല്ലുവാതുക്കൽ, ചവറ, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ അഞ്ചുവീതവും വിളക്കുടി, നീണ്ടകര ഭാഗങ്ങളിൽ നാലുവീതവും ഇളമ്പള്ളൂർ, ശാസ്താംകോട്ട, വെസ്റ്റ് കല്ലട, പോരുവഴി, പേരയം, പന്മന, പട്ടാഴി വടക്കേക്കര, പട്ടാഴി, നെടുവത്തൂർ, ഏരൂർ, തെന്മല, തേവലക്കര ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതർ. മറ്റ് പ്രദേശങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുള്ളത്.
 
571 പേർക്കുകൂടി വാക്‌സിൻ നൽകി
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 571 പേർക്കുകൂടി കോവിഡ് വാക്‌സിൻ നൽകി. കേന്ദ്രം, വാക്‌സിൻ നൽകിയ കണക്ക് എന്ന ക്രമത്തിൽ: പാരിപ്പള്ളി സർക്കാർ മെഡിക്കൽകോളേജ് -59, വിക്ടോറിയ ആശുപത്രി -74, ജില്ലാ ആയുർവേദ ആശുപത്രി -60, മെഡിസിറ്റി മെഡിക്കൽകോളേജ് -50, പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി -74, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന  ആശുപത്രി -46, ചവറ സാമൂഹ്യാരോഗ്യകേന്ദ്രം -66, നെടുമ്പന സാമൂഹ്യാരോഗ്യകേന്ദ്രം -67, ചിതറ മാങ്കോട് കുടുംബാരോഗ്യകേന്ദ്രം -75.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top