18 April Thursday

കോവിഡ്‌ രോഗിയുടെ മൃതദേഹം ഡിവൈഎഫ്‌ഐ സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കുന്നിക്കോട്  
കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം ഡിവൈഎഫ്‌ഐ പ്രവർത്തകർ സംസ്‌കരിച്ചു. 
കുന്നിക്കോട്  വലിയ പാറക്കുഴി വീട്ടിൽ സുലൈമാൻ കുഞ്ഞ് (70) ആണ്‌ മരിച്ചത്‌. ശനിയാഴ്ച പകൽ രണ്ടിന് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നിക്കോട് വലിയ പള്ളിയിലാണ്‌ കബറടക്കിയത്‌. യൂത്ത് ബ്രിഗേഡ്‌ അംഗങ്ങളായ അൻവർ, എസ്എഫ്ഐ എരിയ പ്രസിഡന്റ്‌ അൻവർ ഷാ, റഫീക്ക്, ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങ്‌ നടന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top