കൊല്ലം
നവീകരണത്തിന്റെ ഭാഗമായ നിർമാണം ഒരുഭാഗത്ത് നടക്കുമ്പോഴും കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ മൂന്നും നാലും നമ്പർ പ്ലാറ്റ്‌ഫോമുകൾ തകർച്ചയിൽ. ടൈൽസും തറയോടുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. ചിലഭാഗങ്ങളിൽ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. നവീകരണ പദ്ധതിയിൽ പ്ലാറ്റ്‌ഫോമുകളുടെ പുനരുദ്ധാരണം ഉൾപ്പെട്ടിട്ടില്ല. പ്ലാറ്റ്‌ഫോമുകളുടെ മേൽക്കൂര പലഭാഗങ്ങളിലും തകർന്നിട്ടുണ്ട്. മഴയായാൽ മേൽക്കൂര ചോർന്നൊലിക്കുന്നതും പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..