19 April Friday

ആഘോഷങ്ങളില്ലാതെ 
ഓച്ചിറയ്‌ക്ക്‌ കാളകെട്ടുത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ഓച്ചിറ കെട്ടുത്സവത്തിന്റെ ഭാഗമായി കെട്ടുകാളയെ എഴുന്നള്ളിച്ചപ്പോൾ

ഓച്ചിറ
പരബ്രഹ്മക്ഷേത്രത്തിലെ 28–--ാം ഓണ കാളകെട്ടുത്സവം നടന്നു. ക്ഷേത്ര ഭരണസമിതി കെട്ടിയൊരുക്കിയ ഒരു കെട്ടുകാളയെ ആനയിച്ച് ആചാരത്തിൽ ഒതുങ്ങി.
വെള്ളി പകൽ 3.50ന്  വാദ്യമേളങ്ങളുടെയും കാളകളുടെയും അകമ്പടിയോടെ ഘോഷയാത്ര തുടങ്ങി. ചെറുസംഘം അനുഗമിച്ചു. ഭരണസമിതി ഓഫീസിനു മുന്നിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, ഒണ്ടിക്കാവ്, തകിടിക്കണ്ടം എന്നിവിടങ്ങൾ വലംവച്ച് കിഴക്ക് ഗണപതി ആൽത്തറയ്ക്കു മുന്നിൽ 4.30നു സമാപിച്ചു. 
ജില്ലാ അധികൃതർ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലാണ് കെട്ടുത്സവം നടന്നത്. ചെറുതും വലുതുമായ ഇരുനൂറോളം കെട്ടുകാളകൾക്കു പകരം  കരകളിൽ കെട്ടുകാളകളുടെ ശിരസ്സ്‌ വച്ച്‌ പൂജിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top