26 April Friday

ബസുകൾ ഡിപ്പോ പൂളിൽ; 
യാത്രക്കാർ കാത്തിരിപ്പാണ്

സ്വന്തം ലേഖകൻUpdated: Saturday Sep 18, 2021

 കൊല്ലം

യാത്രക്കാർ കാത്തുനിന്നിട്ടും ഓപ്പറേറ്റ്‌ ചെയ്യാൻ ബസില്ലാത്ത അവസ്ഥയിലാണ്‌ കെഎസ്‌ആർടിസി ഡിപ്പോകൾ. ഇതിന്റെ ദുരിതം അനുഭവിക്കുന്നത്‌ യാത്രക്കാരും. 380 ബസ്‌ ചാത്തന്നൂർ, ചടയമംഗലം ഡിപ്പോ പൂളിൽ പിടിച്ചിട്ടിരിക്കുന്നതിന്റെ ദുരിതമാണ്‌ യാത്രക്കാർ അനുഭവിക്കുന്നത്‌. ഇതിനെതിരെ കെഎസ്‌ആർടിഇഎ (സിഐടിയു) മന്ത്രി ആന്റണി രാജുവിനും മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനും പരാതി നൽകി. 
ചീഫ്‌ ഓഫീസിന്റെ നിർദേശപ്രകാരം ലോക്‌ഡൗൺ കാലത്താണ്‌ ജില്ലയിലെ ഒമ്പത്‌ ഡിപ്പോയിൽനിന്ന്‌ ബസുകൾ ഡിപ്പോ പൂളിലേക്കു മാറ്റിയത്‌. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിലേക്ക്‌ പിന്നീട്‌ ബസുകൾ വിട്ടുനൽകുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല. കോവിഡ്‌ മാനദണ്ഡങ്ങളിൽ ഇളവുവരികയും ഡിപ്പോൾ സജീവമാകുകയും ചെ യ്‌തിട്ടും ബസുക ൾ വിട്ടുകൊടുക്കാത്തത്‌ ജീവനക്കാർക്കും തൊഴിലില്ലാത്ത സ്ഥിതിയാക്കി.  235 ഓർഡിനറി ബസ്‌, 16 സൂപ്പർ ഫാസ്റ്റ്‌, 121 ഫാസ്റ്റ്‌ പാസഞ്ചർ, എട്ട്‌ സൂപ്പർ ഡീലക്‌സ്‌ എന്നിവയാണ്‌ പിടിച്ചിട്ടത്‌. ഇതുമൂലം കൊല്ലം–- പത്തനംതിട്ട, കൊല്ലം– -കുളത്തൂപ്പുഴ, കൊല്ലം–-ദളവാപുരം–- കരുനാഗപ്പള്ളി, കൊല്ലം– -ചെങ്ങന്നൂർ തുടങ്ങിയ ചെയിൻ സർവീസുകൾ താളംതെറ്റി. 20–-30 മിനിറ്റ്‌ ഇടവിട്ട്‌ സർവീസ്‌ നടത്തിയിരുന്ന ചെയിൻ സർവീസിൽ ഇപ്പോൾ ഒരു മണിക്കൂർ കാത്തുനിന്നാലും ബസില്ല. 
കൊല്ലം– -പുനലൂർ, കൊല്ലം– -പാരിപ്പള്ളി റൂട്ടിലും നിരവധി ഗ്രാമീ ണ റൂട്ടിലും ബ സ്‌ ഓപ്പറേറ്റ്‌ ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്‌ വിവിധ ഡിപ്പോകൾ. കൊല്ലം–- തിരുവനന്തപുരം, കൊല്ലം–- ആലപ്പുഴ റൂട്ടിൽ ഫാസ്റ്റ്‌ പാസഞ്ചർ സർവീസും കുറഞ്ഞു. ദീർഘദൂര സർവീസുകളും വെട്ടിക്കുറച്ചു. വെള്ളിയാഴ്‌ച ഒമ്പത്‌ ഡിപ്പോയിലായി ഓപ്പറേറ്റ്‌ ചെയ്‌തത്‌ 350 ബസ്‌ ആണ്‌. ചാത്തന്നൂർ 34 , കൊല്ലം 59, കരുനാഗപ്പള്ളി 49, കൊട്ടാരക്കര 80, പുനലൂർ 38, പത്തനാപുരം 27, കുളത്തൂപ്പുഴ 23, ചടയമംഗലം 33, ആര്യങ്കാവ്‌ ഏഴ്‌ ബസുകളുമാണ്‌ ഓപ്പറേറ്റ്‌ ചെയ്‌തത്‌. എറണാകുളം–- തിരുവനന്തപുരം, കൊല്ലം–- പുനലൂർ റെയിൽവേ ലൈനിൽ പാസഞ്ചർ ട്രെയിനും മെമു സർവീസും ആരംഭിച്ചിട്ടില്ലാത്തതിനാൽ യാത്രക്കാർ കൂടുതലും കെഎസ്‌ആർടിസി ബസുകളെയാണ്‌ തേടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top