19 April Friday

കര്‍ഷകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യം: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കുളക്കടയിൽ സംഘടിപ്പിച്ച കർഷകദിനാചരണം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‍ഘാടനംചെയ്യുന്നു

കൊല്ലം
കർഷകരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൃഷിവകുപ്പ് കൊട്ടാരക്കര, മൈലം, കുളക്കട, ഉമ്മന്നൂർ, വെളിയം, കരീപ്ര, എഴുകോൺ, നെടുവത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കർഷകദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക സംസ്‌കാരം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും. ഭക്ഷ്യ-കാർഷിക മേഖലയിൽ സ്വയംപര്യാപ്ത കൈവരിക്കാൻ പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജന പ്രദമാകുന്ന വിധത്തിൽ കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് മൂല്യവർധിത  ഉൽപ്പന്നങ്ങൾ തയ്യാറാക്കി അവയ്ക്ക് വിപണി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിലെയും നഗരസഭയിലെയും മികച്ച കർഷകരെ മന്ത്രി ആദരിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ ഷാജു,  പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജി നാഥ്, പി ടി ഇന്ദുകുമാർ, അമ്പിളി ശിവൻ, ബിനോജ്, പ്രശോഭ, സത്യഭാമ, രതീഷ് കിളിത്തട്ടിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top