20 April Saturday

കശുവണ്ടിത്തൊഴിലാളികൾ 
പോസ്റ്റ്‌ഓഫീസ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

പുത്തൂർ പോസ്റ്റ്‌ഓഫീസിന് മുന്നിൽ കശുവണ്ടിത്തൊഴിലാളികൾ നടത്തിയ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിഅംഗം മുരളി മടന്തകോട് ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
പാചകവാതകം സബ്‌സിഡി നിരക്കിൽ കശുവണ്ടിത്തൊഴിലാളികൾക്ക് വിതരണംചെയ്യുക, കൂലി പുതുക്കി നിശ്ചയിക്കുക, കശുവണ്ടി വ്യവസായം സംരക്ഷിക്കുക, ബോണസ് നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ കശുവണ്ടിത്തൊഴിലാളികൾ പുത്തൂർ പോസ്റ്റ്‌ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിഅംഗം മുരളി മടന്തകോട് ഉദ്ഘാടനംചെയ്തു.
 ആർ രാജസേനൻ അധ്യക്ഷനായി. സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, പി തങ്കപ്പൻപിള്ള, സി അനിൽകുമാർ, എസ് ശശികുമാർ, എ അജി, ഗോപകുമാർ, ജോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top