20 April Saturday

ഉന്നത വിജയികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണം കൊട്ടാരക്കരയില്‍ സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്​ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളായ സംഘടനാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി. സെക്രട്ടറി ആർ എൽ സാജു സ്വാ​ഗതം പറഞ്ഞു. റൂറൽ എസ്‌പി കെ ബി രവി, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്,  തിരക്കഥാകൃത്ത് ജി നിധീഷ്, ഡിവൈഎസ്‌പിമാരായ ജി ഡി വിജയകുമാർ, എസ് ഷെരീഫ്, ഷൈനു തോമസ്, പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ഡി സുരേഷ്, കെ സുനി, എം വിനോദ്, ആർ രാജീവൻ, എസ് നജീം, എസ് എൽ സുജിത്, ടി ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ബിഎസ്‌സി മാത്‍സ് പരീക്ഷയിൽ  മൂന്നാംറാങ്ക് നേടിയ എ എച്ച് ഐഷ ഉൾപ്പെടെ 43 പ്രതിഭകളെയാണ് അനുമോദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top