19 April Friday

സിപിഐ എം ലോക്കൽ കമ്മിറ്റി 
ഓഫീസിനുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

സാമൂഹികവിരുദ്ധർ ആക്രമിച്ച സിപിഐഎം പോർട്ട്‌ ലോക്കൽ കമ്മിറ്റി ഓഫീസ്‌

കൊല്ലം
സിപിഐ എം പോർട്ട് ലോക്കൽ കമ്മിറ്റി ഓഫീസ്  സാമൂഹ്യവിരുദ്ധർ   ആക്രമിക്കുകയും കൊടിമരം നശിപ്പിക്കുകയുംചെയ്തു. ബുധൻ വൈകിട്ട് ആറോടെയാണ് കോട്ടയ്ക്കകത്തെ ഓഫീസുനേരെ ആക്രമണമുണ്ടായത്.
മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി യോഗത്തിനുശേഷം ഓഫീസിന് പുറത്ത് നിൽക്കുകയായിരുന്ന  ഷാഹിദ എന്ന പ്രവർത്തകയെ ജോനകപ്പുറം സൂചിക്കാരൻമുക്ക് സ്വദേശിയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനുമായ കണ്ണടപ്പൻ എന്ന നിയാസ് അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്ത പോർട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി  ജെ ബിജുവിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.
 തുടർന്ന് ഇവിടെ നിന്ന് പോയ നിയാസ് കൂട്ടാളികളുമായി എത്തി ഓഫീസ് തകർക്കുകയും സൂചിക്കാരൻമുക്കിലെ  കൊടിമരം നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് നിയാസടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ കെ സവാദ്, ജി ആനന്ദൻ, എസ് രാജ് മോഹൻ, എ എം മുസ്തഫ, പി കെ സുധീർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top