29 March Friday

ലക്ഷങ്ങളുടെ തട്ടിപ്പ്: മുൻ സൈനികൻ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022

ദീപക് പി ചന്ദ്

പത്തനാപുരം
പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണെന്ന വ്യാജേന കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുൻ സൈനികൻ അറസ്‌റ്റിൽ. അടൂർ മൂന്നാളം ചരുവിളവീട്ടിൽ ദീപക് പി ചന്ദാ(29)ണ് തൃപ്പൂണിത്തുറയിൽനിന്ന് പത്തനാപുരം പൊലീസ്‌ പിടികൂടിയത്‌. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്റെ പക്കൽനിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 
ജോലിക്ക് ഹാജരാകാത്തതിനാൽ സൈന്യത്തിൽനിന്ന് ഇയാളെ ഒളിച്ചോടിയതായി ഇന്ത്യൻ ആർമി പ്രഖ്യാപിച്ചതാണ്‌. ഇതിനു ശേഷമാണ് ഇയാൾ വലിയ തട്ടിപ്പുകൾ ആരംഭിച്ചത്‌. വയനാട്ടിൽ റിട്ട. ഡിഎഫ്ഒയുടെ പക്കൽ നിന്ന്‌ പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയായിരുന്നു ഡിഎഫ്ഒയെ പറ്റിച്ചത്. പുൽപ്പള്ളി ഫോറസ്‌റ്റ് ഐബിയിൽ ഇദ്ദേഹത്തിന്റെ ചെലവിൽ പാർടി നടത്തുകയുംചെയ്‌തു.  
പത്തനംത്തിട്ട, കണ്ണൂർ, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ദീപകിനെതിരെയുള്ള കേസുകളിലധികവും. തട്ടിപ്പിനിരയായ പലരും നാണക്കേടോർത്ത് പരാതി നൽകിയിട്ടില്ല. 
കാറിന് മുമ്പിലും പിറകിലും ദീപക് ഗവ. ഇന്ത്യ എന്ന ചുവന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്‌. കൂടുതൽ അന്വേഷണങ്ങൾക്കായി ഐബി സംഘം പത്തനാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 
വിവാഹിതനായ ദീപക് ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് മറ്റ് സ്ത്രീകളുമായി ആഡംബര ഹോട്ടലുകളിൽ കഴിയുന്നതും പതിവായിരുന്നു. 
കൊല്ലം റൂറൽ പൊലീസ് മേധാവി കെ ബി രവിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പി ബി വിനോദിന്റെ മേൽനോട്ടത്തിൽ പത്തനാപുരം സിഐ ജയകൃഷ്ണൻ, എസ്ഐമാരായ  അരുൺകുമാർ, സുധാകരൻ, സണ്ണി ജോർജ്, ഗോപകുമാർ, എഎസ്ഐ ബിജു എസ് നായർ, സിപിഒമാരായ, മനീഷ്, ഹരിലാൽ, സന്തോഷ്കുമാർ, രഞ്ജിത്ത്, സായികുമാർ, ബോബിൻ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top