25 April Thursday

തോളുരുമ്മി തൊഴിലിടങ്ങൾ

സ്വന്തം ലേഖകന്‍Updated: Thursday Apr 18, 2019

  

കരുനാഗപ്പള്ളി
ആദിനാട് കശുവണ്ടി വികസന കോർപറേഷനൻ ഫാക്ടറിക്കു മുമ്പിൽ രക്തഹാരങ്ങളുമായി കശുവണ്ടിത്തൊഴിലാളികളായ ഗീതയും മെറ്റിൽഡയും നേരത്തെതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിക്കൊപ്പം സ്ഥാനംപിടിച്ചിരുന്നു.  
 യുഡിഎഫ് ഭരണകാലത്ത് മാസങ്ങളോളം അടഞ്ഞുകിടന്ന  ഫാക്ടറി തുറന്ന‌്  താങ്ങായി മാറിയ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി എ എം ആരിഫിനെ സ്വീകരിക്കാനായിരുന്നു  ഇവർ കാത്തുനിൽക്കുന്നത്. കോട്ടയ്ക്കുപുറം കൈപ്പള്ളി തെക്കതിൽ ഗീതയും വള്ളിക്കാവ് മഠത്തിലയ്യത്ത് വീട്ടിലെ മെറ്റിൽഡയും സ്ഥാനാർഥി വന്നിറങ്ങിയതോടെ ആവേശത്തോടെ മുന്നിലേക്ക് ഓടിവന്ന‌് സ്വീകരിച്ചു. കശുവണ്ടിക്കറ പുരണ്ട കൈകൾകൊണ്ട് സ്ഥാനാർഥിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച്  നമ്മൾ വിജയിക്കുമെന്ന പ്രതീക്ഷയും ഇരുവരും പങ്ക‌ുവച്ചു. 
   കമ്പനി പടിക്കലേക്ക് സ്ഥാനാർഥി എത്തിയതോടെ  ആവേശം അണപൊട്ടി. വിവിധ സെക‌്ഷനുകളിലായി ജോലിചെയ്ത നൂറിലധികം തൊഴിലാളികൾ  അവിടേക്ക‌് കുതിച്ചെത്തി. പിന്നെ ആരിഫിന് മാലയിടാനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും തിക്കുംതിരക്കും കൂട്ടി.   കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ വിവിധ കശുവണ്ടി ഫാക്ടറികളിലും വ്യവസായശാലകളിലും ഉജ്വല സ്വീകരണമായിരുന്നു ആരിഫനെ കാത്തിരുന്നത‌്. 
   രാവിലെ പത്തിന‌് കരുനാഗപ്പള്ളി വെസ്റ്റിലെ ലതാ കാഷ്യൂ ഫാക്ടറിയിൽനിന്നാണ് പര്യടനം തുടങ്ങിയത‌്.  എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ആർ വസന്തനൊപ്പം എത്തിയ സ്ഥാനാർഥിയെ ഇളനീരും ഹാരങ്ങളുമായി തൊഴിലാളികൾ സ്വീകരിച്ചു. 
   തൊഴിൽ മേഖലയിലെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ ഓർമിപ്പിച്ചും തെരഞ്ഞെടുപ്പുകാലം കഴിഞ്ഞാൽ വികസനം മറന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നതിന്റെ തെളിവാണ് അരൂരിലെ ജനങ്ങൾ ഓരോതവണയും തന്റെ ഭൂരിപക്ഷം വർധിപ്പിച്ച‌് വിജയിപ്പിച്ചത് എന്ന കാര്യം ഓർമിപ്പിച്ചും സ്ഥാനാർഥിയുടെ ലഘുപ്രസംഗം. 
    പിന്നീട് തൊഴിലാളികൾക്കിടയിലേക്ക്. സൗഹൃദം പങ്കുവയ‌്ക്കാനും  പരാതികൾ കേൾക്കാനും സമയം ചെലവിട്ടു. തുടർന്ന് മഠത്തിൽമുക്കിന് സമീപമുള്ള നാഷണൽ കാഷ്യൂ ഫാക്ടറിയിലേക്ക്. ഇവിടെനിന്ന‌് സംഘപ്പുര ജങ‌്ഷനിലെ നാഷണൽ  ഫാക്ടറി, ആദിനാട‌് കോർപറേഷൻ ഫാക്ടറി, ആദിനാട് വടക്ക് സൈനൽ, അംബാ ഫാക്ടറി, പനമൂട്ടിൽ കാഷ്യൂ ഫാക്ടറി, മണപ്പള്ളി സൂര്യ, പാവുമ്പാ ബിസ്മി ഫാക്ടറി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കാരൂർ കടവ് കെഎംകെ ഫാക്ടറിയിൽ  ഉച്ചയോടെ പര്യടനം അവസാനിച്ചു. 
   തുടർന്ന് പുതിയകാവ് കേരഫെഡ് ഫാക്ടറി ,കല്ലേലിഭാഗം കാലിത്തീറ്റ ഫാക്ടറി എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി കശുവണ്ടിത്തൊഴിലാളി യൂണിയൻ നേതാക്കളായ ഡി രാജൻ ,കടത്തൂർ മൻസൂർ, ഹരിദാസൻ, കെ പി വിശ്വവത്സലൻ ,സുഗതൻ, ശശി, അശോകൻ ,ജെ സരസൻ, പണിക്കർ, സി അച്യുതൻ, ഗോപാലൻ ,പി പുഷ്പാങ്കതൻ, കെഎസ് ഷറഫുദീൻ മുസലിയാർ, പി എസ് അബ്ദുൽ സലിം, സുഭാഷ്, ആർ അമ്പിളി
ക്കുട്ടൻ, ആർ ശ്രീജിത്ത് തുടങ്ങിയ നേതാക്കൾ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top