29 March Friday

ഡിവൈഎഫ്ഐ 
റെയിൽവേ സ്റ്റേഷൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് കീപ്പർ നിയമനം കരാർ വൽക്കരിച്ച കേന്ദ്രസർക്കാർ 
നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌

കൊല്ലം
സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് കീപ്പർ നിയമനം കരാർ വൽക്കരിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എസ് ഷബീർ, വൈസ് പ്രസിഡന്റ് എം എസ് ശബരിനാഥ്, അരുൺ, ശരത്, വിനു വിജയൻ, അഭിമന്യൂ, മനുദാസ്, റാഫി, ബിലാൽ എന്നിവർ നേതൃത്വം നൽകി.
പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനംചെയ്തു. എസ് ഹരിരാജ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ശ്യാം സ്വാഗതം പറഞ്ഞു. അമൽ വർഗീസ്, ഷാഗിൻ കുമാർ, വിഷ്ണുപ്രസാദ്, രാംരാജ്, ഷാഹിൻ, ബിൻസ് തെന്മല എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റി ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പത്തനാപുരം ബ്ലോക്ക് സെക്രട്ടറി വി വിഷ്ണു അധ്യക്ഷനായി. അഡ്വ. എ എ വാഹിദ്, സജു രാജൻ, മനോജ്‌ ബാലകൃഷ്ണൻ, അനീസ് മുഹമ്മദ്‌, രൂപ ശിവപ്രസാദ്, സരുൺ, സുജിത്, ഷിനു മോൻ, അമൽ ബാബു, ലിബു തോമസ്, വിഷ്ണു , മനിൽ, അൻവർ, അഖിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top