29 March Friday

ചാരായം വാറ്റ്: 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

പിടിയിലായ പ്രതികൾ

പുനലൂർ
വ്യാവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിർമാണ യൂണിറ്റ് പിടികൂടി. മൂന്നുപേരെ എക്‌സൈസ് അറസ്റ്റ്‌ചെയ്‌തു. ചടയമംഗലം ത്രീ സ്റ്റാർ ഹൗസിൽ സ്പിരിറ്റ് കണ്ണൻ എന്ന അനിൽകുമാർ, വെള്ളുപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ മണിക്കുട്ടൻ, അഞ്ചൽ അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശ് എന്നിവരാണ്‌ പിടിയിലായത്‌. പരിശോധനയിൽ ജോസ് പ്രകാശിന്റെ വീടിന്റെ രണ്ടാംനിലയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച നിർമാണ യൂണിറ്റിൽനിന്ന് മൂന്നു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോടയും അഞ്ചുലിറ്റർ ചാരായം, ഗ്യാസ് സ്റ്റൗ സിലിണ്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടികൂടി. മുകളിൽ ബാത്റൂമിൽനിന്ന് മോട്ടർ ഉപയോഗിച്ച് ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ച് ഓർഡർ അനുസരിച്ച് ചാരായം നിർമിച്ച് 1500 രൂപ നിരക്കിൽ തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു രീതി. അനിൽകുമാറായിരുന്നു ചാരായ നിർമാണത്തിന്റെ മേൽനോട്ടക്കാരൻ. മണിക്കുട്ടൻ പ്രധാന സഹായിയും. സാമ്പത്തിക സഹായം ജോസ് പ്രകാശ് ആയിരുന്നു. 
എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എ അൻസർ, കെ പി ശ്രീകുമാർ, ബി പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫസർമാരായ അനീഷ് അർക്കജ്‌, എസ്‌ ഹരിലാൽ, സി എം റോബി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top