20 April Saturday

അഴീക്കൽ ബീച്ചിൽ തിരക്കേറുന്നു; ആശങ്കയും

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022

കഴിഞ്ഞ ഞായറാഴ്ച അഴീക്കൽ ബീച്ചിൽ എത്തിയ സന്ദർശകരുടെ തിരക്ക്

കരുനാഗപ്പള്ളി 
കോവിഡ്‌ ജാഗ്രതാനിർദ്ദേശങ്ങൾക്കിടയിലും ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ ബീച്ചിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നത്‌ ആശങ്കയ്‌ക്കിടയാക്കുന്നു. അഴിമുഖത്തോട് ചേർന്നു കിടക്കുന്ന നീളം കൂടിയ ബീച്ചിൽ  അസ്തമയക്കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിനു പേരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ തിരക്ക് അസാധാരണമായി വർധിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച  സന്ദർശകരെക്കൊണ്ട് ബീച്ചും പരിസരവും നിറഞ്ഞു. 
സ്ത്രീകളും കുട്ടികളുമടക്കം കൂട്ടമായി എത്തുകയാണ്‌. ഒരു ലൈഫ്ഗാർഡിന്റെ സേവനം മാത്രമാണ് ഇവിടെയുള്ളത്. അഴിമുഖത്തിനു കുറുകെ നിർമാണം പൂർത്തിയാകുന്ന അഴീക്കൽ–- വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം കൂടി കഴിയുന്നതോടെ ആലപ്പുഴ ഭാഗത്തുനിന്നു കൂടുതൽ സന്ദർശകർ എത്താൻ സാധ്യതയുണ്ട്. ഇതോടെ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കാനുള്ള നടപടികൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്ഥിരമായി പൊലീസ് എയ്‌ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്‌. പാലം തുറക്കുമ്പോൾ തീരദേശപാത വഴി ഗതാഗതം സജീവമാകുന്നതോടെ പൊലീസ്‌ നിരീക്ഷണം ശക്തമാകകണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top