19 April Friday

രണധീരർക്ക്‌ ശൂരനാടിന്റെ സ്മരണാഞ്ജലി

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022
ശൂരനാട്
അനശ്വരരായ ശൂരനാട് രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്ജലിയർപ്പിച്ച്‌ നാട്‌. 73–-ാമത്‌ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ശൂരനാട് വടക്ക് പൊയ്കയിൽ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എസ് സുദേവൻ, സിപിഐ ജില്ലാസെക്രട്ടറി മുല്ലക്കര രത്നാകരൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം വ്യവസായമന്ത്രി പി രാജീവ് ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. കൃഷിമന്ത്രി പി പ്രസാദ് ഓൺലെനിൽ അനുസ്മരണ പ്രഭാഷണം നടത്തി.സംഘാടകസമിതി പ്രസിഡന്റ്‌ സി ബി കൃഷ്ണചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എൻ സന്തോഷ്‌ സ്വാഗതം പറഞ്ഞു. 
യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻനായർ, മണ്ഡലം സെക്രട്ടറി ആർ എസ് അനിൽ, എം ഗംഗാധരക്കുറുപ്പ്, ജി രാധാകൃഷ്ണൻ, കെ പ്രദീപ്, പി ഓമനക്കുട്ടൻ, ആർ സുന്ദരേശൻ, പി ശ്യാമളയമ്മ, എസ് അനിൽ എന്നിവർ പങ്കെടുത്തു. 
രക്തസാക്ഷി സ്മാരക ലൈബ്രറിക്കുവേണ്ടി സമാഹരിച്ച പുസ്തകങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, സിപിഐ മണ്ഡലം സെക്രട്ടറി ആർ എസ് അനിൽ എന്നിവർ ചേർന്ന് ഇരുപാർടികളുടെയും ജില്ലാ സെക്രട്ടറിമാർക്കു കൈമാറി. ദിനാചരണത്തോട്‌ അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാ, കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top