28 April Sunday
ഓച്ചിറ വൃശ്ചികോത്സവത്തിന് ഇന്നു തുടക്കം

ജനസഹസ്രങ്ങളെ വരവേൽക്കാൻ 
പടനിലം സജ്ജം

സ്വന്തം ലേഖകന്‍Updated: Friday Nov 17, 2023

വൃശ്ചികോത്സവത്തിനായി ഒരുങ്ങിയ ഓച്ചിറ പടനിലം കവാടം

 

ഓച്ചിറ
ഓണാട്ടുകരയുടെ ഉത്സവമായ ഓച്ചിറ വൃശ്ചികോത്സവത്തിന് വെള്ളിയാഴ്‌ച തിരിതെളിയും. ഇനി 12 നാളുകൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ ജനസഹസ്രങ്ങൾ ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തും. വെള്ളി രാവിലെ എട്ടിന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി സത്യൻ പതാക ഉയർത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പകൽ മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി സോമരാജൻ വൃശ്ചികോത്സവം ഉദ്ഘാടനംചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. ശനി പകൽ മൂന്നിനു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും. കെ എം അനിൽ മുഹമ്മദ് അധ്യക്ഷനാകും. 20നു പകൽ മൂന്നിനു നടക്കുന്ന വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യും. കെപിസിസി അംഗം ബിന്ദുകൃഷ്ണ അധ്യക്ഷയാകും. 21നു പകൽ മൂന്നിനു നടക്കുന്ന മതസമ്മേളനം പിഎസ്‌സി മുൻ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. 22നു നടക്കുന്ന വ്യവസായ സമ്മേളനം  മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യും.  കെ എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. 23നു വൈകിട്ട് നടക്കുന്ന ശാസ്ത്രസാങ്കേതിക–- യുവജന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു ഉദ്ഘാടനംചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി  ടി ടി ജിസ്‌മോൻ അധ്യക്ഷനാകും. 24നു പകൽ മൂന്നിനു നടക്കുന്ന കാർഷിക സമ്മേളനം മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനംചെയ്യും. മുൻ എംഎൽഎ വി ദിനകരൻ അധ്യക്ഷനാകും. 25നു നടക്കുന്ന ആരോഗ്യ–- പരിസ്ഥിതി സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനംചെയ്യും. ഡോ. നാരായണൻ നമ്പൂതിരി അധ്യക്ഷനാകും. 26നു നടക്കുന്ന സർവമത സമ്മേളനം ബിനോയ് വിശ്വം എംപി ഉദ്ഘാടനംചെയ്യും.  യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. 
27നു പകൽ മൂന്നിനു നടക്കുന്ന സാംസ്കാരിക സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനംചെയ്യും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. 28നു പകൽ മൂന്നിനു നടക്കുന്ന സമാപന സമ്മേളനം  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. പരബ്രഹ്മ പുരസ്കാരം മുൻ മന്ത്രി സി ദിവാകരൻ വിതരണംചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി സത്യൻ അധ്യക്ഷനാകും. 12 ദിവസം വിനോദ–- വിജ്ഞാന–- വ്യാപാരമേളയും നടക്കും.1000 ഭജനക്കുടിലുകളിലും ഓംകാരം, പരബ്രഹ്മം സത്രങ്ങളിലും ഗസ്റ്റ് ഹൗസിലുമായി 1500 കുടുംബങ്ങൾ ഭജനം ഇരിക്കാനെത്തും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top