16 July Wednesday
കെപിസിസി ജനറൽ സെക്രട്ടറിയുടെ എഫ്‌ബി പോസ്‌റ്റ്‌

‘ഉമ്മൻചാണ്ടി വഞ്ചകൻ’

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
കൊല്ലം
ഉമ്മൻചാണ്ടി വഞ്ചകനാണെന്നും ഇനിമുതൽ രമേശ് ചെന്നിത്തലയ്‌ക്കൊപ്പമെന്നും പ്രഖ്യാപിച്ച് എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറൽ സെക്രട്ടറിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. വിവാദമായതോടെ പോസ്റ്റ്‌ നീക്കി. 
കൊല്ലത്തെ എ ഗ്രൂപ്പിന്റെ പ്രധാന നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ കെപിസിസി ജനറൽ സെക്രട്ടറി എ ഷാനവാസ്ഖാനാണ്‌ ഗ്രൂപ്പുമാറിയത് അറിയിച്ച്‌‌ പോസ്റ്റിട്ടത്‌. എന്നാൽ, താൻ അറിയാതെയാണ് പോസ്‌റ്റെന്നും അന്വേഷിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതായി ഷാനവാസ്‌ഖാൻ പറഞ്ഞു.
പോസ്റ്റ്‌‌ നീക്കിയെങ്കിലും‌ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കിളികൊല്ലൂരിന്റെ അക്കൗണ്ടിലൂടെ സ്‌ക്രീൻഷോട്ട്‌‌ പ്രചരിക്കുകയായിരുന്നു. എഫ്‌ബി അക്കൗണ്ട്‌ സ്വന്തമായല്ല കൈകാര്യം ചെയ്യുന്നതെന്നും ആരാണ്‌ ചെയ്‌തതെന്ന്‌ കണ്ടെത്തുമെന്നും‌ ഷാനവാസ്‌ഖാൻ പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top