19 April Friday

പാട്ടുംപാടി തുരത്താം കോവിഡിനെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
ചവറ
പാട്ടുംപാടി കോവിഡിനെ തുരത്താനുള്ള പ്രയത്നത്തിലാണ്‌ ഒരുകൂട്ടം വിദ്യാർഥികൾ. കൈകഴുകേണ്ടതിന്റെ ആവശ്യകത പാട്ടിലൂടെ പ്രചരിപ്പിക്കുകയാണ്‌ ഇവർ. നാലുകണ്ടത്തിൽ പി ദാമോദരൻ സ്മാരക ട്രസ്റ്റും വിദ്യാർഥികളുമാണ് കൈകഴുകലിന്റെ വിവിധ രീതികൾ പാട്ടിലൂടെ അവതരിപ്പിക്കുന്നത്‌. ശാസ്ത്രീയമായി എങ്ങനെ കൈ കഴുകാം എന്ന ആശയം വീഡിയോ രൂപത്തിൽ നവമാധ്യമത്തിലൂടെ അവതരിപ്പിച്ച കുട്ടികൾ ഇതിനകം ശ്രദ്ധ നേടി. വിവിധ കോളേജുകളിലെ വിദ്യാർഥികളാണ് വീഡിയോയിലൂടെ പാട്ട്‌ അവതരിപ്പിക്കുന്നത്‌. ആശാ പ്രവർത്തകയായ രാധാമണി എഴുതിയ പാട്ട്‌ റിജു സൈമൺ ആണ്  ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
ട്രസ്റ്റ് രക്ഷാധികാരി പ്രതാപവർമതമ്പാൻ, ചെയർമാനും ഹയർസെക്കൻഡറി അധ്യാപകനുമായ അരവിന്ദൻ എന്നിവരുടേതാണ്‌ ആശയവും ആവിഷ്‌കാരവും. എസ് ഷാഹിദ, എ ആര്യ, കെ എം ക്ഷണന, അഖിലേഷ് തുളസി, ജി എസ് സംഗീത, എസ് ഫാത്തിമ എന്നിവരാണ് അണിയറയിലെ പ്രവർത്തകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top