20 April Saturday

ആദ്യ ഡോസ് 92 ശതമാനം

സ്വന്തം ലേഖികUpdated: Friday Sep 17, 2021
കൊല്ലം 
ജില്ലയിൽ ആദ്യ ഡോസ് കോവിഡ്‌ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 92 ശതമാനം കടന്നു. കോർപറേഷൻ പരിധിയിൽ 97 ശതമാനം പേർക്കും ആദ്യ ഡോസ്‌ നൽകി. ഒക്ടോബർ ആദ്യവാരത്തോടെ 100 ശതമാനത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ആരോഗ്യവകുപ്പും ജില്ലാ ഭരണകേന്ദ്രവും. 2011ലെ സെൻസസ്‌ അനുസരിച്ച്‌  20 ലക്ഷമാണ്‌ ജില്ലയിലെ ജനസംഖ്യ. തുടർവർഷ ജനസംഖ്യാ വർധന കൂടി പരിഗണിച്ച്‌  23ലക്ഷം പേർക്കാണ്‌ വാക്‌സിൻ നൽകേണ്ടത്‌. 
കഴിഞ്ഞ ആഴ്‌ചവരെ ദിവസവും 70,000 പേരായിരുന്നു വാക്‌സിൻ എടുക്കാൻ എത്തിയിരുന്നത്‌. എന്നാൽ, നാലു ദിവസമായി ഇത്‌ 40,000 ആയി. രണ്ടാംഡോസ്‌  എടുക്കേണ്ട ഇടവേള പൂർത്തിയാകുന്നതിനാൽ ഒക്ടോബർ 10 മുതൽ കേന്ദ്രങ്ങളിലേക്ക്‌ വീണ്ടും ഒഴുക്കുണ്ടാകുമെന്നാണ്‌ വിലിയിരുത്തൽ. നിലവിൽ ഓൺലൈൻ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണ്‌. കോളേജ് തുറക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ഡോസ് സ്വീകരിക്കാനുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്‌ അവസരം പ്രയോജനപ്പെടുത്താമെന്ന്‌ അധികൃതർ അറിയിച്ചു. 
മൂന്നാംതരംഗ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഒന്നാംഡോസ്‌ വാക്‌സിൻ വിതരണംചെയ്യാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. മദ്യപാനം, അലർജി പ്രശ്നം, തിരിച്ചറിയൽ രേഖയില്ല തുടങ്ങിയ പ്രശ്നങ്ങൾകൊണ്ട് വാക്‌സിൻ സ്വീകരിക്കാതിരിക്കുന്നവരെ കണ്ടെത്തി സ്പെഷൽ ക്യാമ്പുകളിലൂടെ ലഭ്യമാക്കാനുള്ള നടപടി ഊർജിതമാണ്‌. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാലിയേറ്റീവ്‌ അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി ബോധവൽക്കരണം നടത്തി കേന്ദ്രങ്ങളിൽ എത്തിക്കും. 
സ്റ്റോക്ക്‌ 1.70 ലക്ഷം 
ഡോസ്‌ 
വ്യാഴാഴ്‌ച 75,000 ഡോസ് വാക്‌സിൻകൂടി ജില്ലയിൽ എത്തി. നിലവിൽ 1.70 ലക്ഷം ഡോസ്‌ സ്റ്റോക്കുണ്ട്‌. ഇതിൽ 1.30 ലക്ഷം കോവി ഷീൽഡും ബാക്കി കോവാക്‌സിനുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top