29 March Friday
പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടം

പ്രതികൾക്ക് കുറ്റപത്രത്തിന്റെ എല്ലാ പകർപ്പും നൽകണമെന്ന വിധി ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖികUpdated: Wednesday Aug 17, 2022
കൊല്ലം
പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടക്കേസിലെ പ്രതികൾക്ക് കുറ്റപത്രത്തിന്റെ എല്ലാ പകർപ്പുകളും നൽകണമെന്ന പരവൂർ മജിസ്‌ട്രേട്ട്‌ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.  ജസ്റ്റിസ് സിയാദ് റഹ്‌മാനാണ്‌ ഉത്തരവ് റദ്ദാക്കിയത്‌.  പ്രതികൾക്കുള്ള കുറ്റപത്രം പെൻഡ്രൈവിൽ നൽകാൻ അനുവദിച്ച്‌ പരവൂർ മജിസ്‌ട്രേട്ട്‌ അനുവദിച്ച ഉത്തരവിൽ കഴിയുന്നിടത്തോളം കടലാസ് പകർപ്പുകളും പ്രോസിക്യൂഷൻ നൽകണമെന്നും പ്രതികൾ കടലാസ്‌ കോപ്പി  ആവശ്യപ്പെട്ടാൽ നൽകണമെന്നും നിർദേശിച്ചിരുന്നു.
ഇതിനെതിരെ ഏതൊക്കെ രേഖകൾ പ്രതികൾക്ക്‌  സൗജന്യമായി കൊടുക്കണമെന്നും ബാഹുല്യമുള്ള രേഖകൾ സൗജന്യമായി നൽകാനാകില്ല എന്നും ചൂണ്ടിക്കാട്ടി വിശദീകരണ ഹർജി നൽകിയിരുന്നു. എന്നാൽ, ഇത്‌ മജിസ്‌ട്രേട്ട്‌ കോടതി തള്ളുകയും കേസിന്റെ എല്ലാ രേഖകളും എല്ലാ പ്രതികൾക്കും നൽകണമെന്ന് ഉത്തരവിട്ടു .ഇത്‌  ചോദ്യംചെയ്ത്‌ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ്‌ ഉത്തരവ്‌. ഹർജി പുനഃപരിശോധനാ ഹർജിയുടെ പരിധിയിൽ വരുന്നില്ലെന്നും ബാഹുല്യമുള്ള രേഖകൾ ഏതാണെന്നു മജിസ്‌ട്രേട്ട്‌ കോടതി പ്രത്യേകം പരിഗണിച്ചില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ബാഹുല്യമുള്ള രേഖകൾ ഏതാണെന്നു മജിസ്‌ട്രേട്ടിനു ബോധ്യം വന്നാൽ അതു പ്രതികൾക്ക് കൊടുക്കേണ്ടതില്ല. പകരം പ്രതികൾക്ക് ആ രേഖകൾ പരിശോധിക്കാനുള്ള അനുവാദം നൽകിയാൽ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എസ്‌ യു നാസർ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top