28 March Thursday

യെല്ലോ അലർട്ട്‌ തുടരും; 3 ദിവസം കനത്ത മഴ

സ്വന്തം ലേഖകൻUpdated: Tuesday May 17, 2022
കൊല്ലം
ശക്തമായ മഴ തുടരാനുള്ള സാഹചര്യത്തിൽ ജില്ലയിൽ യെല്ലോ അലർട്ട്‌ തുടരും. മൂന്നുദിവസം കൂടിയാണ്‌ കനത്ത മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. അപകട ഭീഷണി തുടരവെ അധികൃതരുടെ നിർദേശങ്ങക്കനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന്‌ കലക്ടർ അഫ്‌സാന പർവീൺ പറഞ്ഞു.  വേണം പ്രത്യേക മുൻകരുതൽ
അടച്ചുറപ്പില്ലാത്ത മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക മുൻകരുതലെടുക്കുകയോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്യണം. മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ അപകടാവസ്ഥയിലെങ്കിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം.  എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ  https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf  ലിങ്കിൽ ലഭിക്കും. നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ശ്രമിക്കരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കാനോ കൂട്ടംകൂടാനോ പാടില്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തുകയും ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
രാത്രി സഞ്ചാരം 
ഒഴിവാക്കണം
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ ലിങ്കിൽ ലഭ്യമാണ്.
 
മീൻപിടിത്തം നിരോധിച്ചു
കൊല്ലം
ഇനിയൊരു അറിയിപ്പ് വരുന്നതുവരെ തീരദേശത്തുനിന്ന് മീന്‍പിടിത്തത്തിന് നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് താല്‍ക്കാലിക നിയന്ത്രണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മീന്‍പിടിത്ത സാമ​ഗ്രികള്‍ സുരക്ഷിതമാക്കണമെന്നും കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top