19 April Friday

മൈനാഗപ്പള്ളിയിൽ ഭവന, കാർഷിക മേഖലകൾക്ക് ഊന്നൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
ശാസ്താംകോട്ട
ഭവനനിർമ്മാണത്തിനും കാർഷികമേഖലയ്ക്കും ഊന്നൽനൽകി മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. 48,07, 15,898 രൂപ വരവും  47,66, 42, 670 രൂപ ചെലവും 40,73, 228 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മി അവതരിപ്പിച്ചു. 
ലൈഫ് ഭവനപദ്ധതിക്ക് ഏഴുകോടി രൂപയും  ദാരിദ്ര്യലഘൂകരണത്തിന് എട്ടുകോടിയും സാമൂഹ്യസുരക്ഷാ പരിപാടികൾക്കായി ഒമ്പതു കോടിയും വകയിരുത്തി. 
കാർഷിക മേഖലയ്ക്ക് 72 ലക്ഷവും മൃഗസംരക്ഷണത്തിന് 47 ലക്ഷവും വൃദ്ധ ജനക്ഷേമത്തിന് 26 ലക്ഷവും പട്ടികജാതി ക്ഷേമത്തിന്ന് 1.54 കോടിയും അനുവദിച്ചു. പൊതുജനാരോഗ്യത്തിനായി 42 ലക്ഷം രൂപയും ഖരമാലിന്യ നിർമാർജനത്തിനായി 62 ലക്ഷവും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 63 ലക്ഷവും അങ്കണവാടികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 25 ലക്ഷവും  വിദ്യാഭ്യാസ മേഖലയ്ക്ക് 16 ലക്ഷവും റോഡുകളുടെ പുനരുദ്ധാരണത്തിനായി 2.81  കോടിയും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ദ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top