ശാസ്താംകോട്ട
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം വെള്ളിയും ശനിയും ശാസ്താംകോട്ടയിൽ നടക്കും വെള്ളി വൈകിട്ട് നാലിന് ഭരണിക്കാവിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള അധ്യക്ഷനാകും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ വിഷയം അവതരിപ്പിക്കും.
ശനി രാവിലെ 10ന് ശാസ്താംകോട്ടയിൽ നടക്കുന്ന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. പി ചന്ദ്രശേഖരപിള്ള അധ്യക്ഷനാകും. കോവൂർ കുഞ്ഞുമോൻ എംഎൽഎ സംസാരിക്കും. 11.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..