28 April Sunday

നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടത് അനിവാര്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2023

കേരള സ്റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിലുള്ള ക്യാഷ് അവാർഡ് വിതരണം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് നൈപുണ്യ വികസന പരിശീലനം നൽകേണ്ടത് അനിവാര്യരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച ബോർഡ് അംഗങ്ങളുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടെയും മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായി നൈപുണ്യ പരിശീലനം കൂടി ലഭിക്കുമ്പോൾ നാടിന്റെ വളർച്ചയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ വരും തലമുറയ്ക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കണം. കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നൽകിവരുന്ന അംഗീകാരങ്ങൾ അവരുടെ ഭാവിയിലേക്കുള്ള വലിയ പ്രോത്സാഹനമാണെന്നും മന്ത്രി പറഞ്ഞു. കുടിശ്ശിക ഒഴിവാക്കിയുള്ള മെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്ഘാടനം ജി എസ് ജയലാൽ എംഎൽഎ നിർവഹിച്ചു. കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ, കേരള ബാങ്ക് ഡയറക്ടർ ജി ലാലു, പിഎസിഎസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം സി ബിനുകുമാർ, സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാർ എം അബ്ദുൽ ഹലീം,  അഡീഷണൽ രജിസ്ട്രാർ എൻ പ്രീത, മറ്റു രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top