25 April Thursday
കടയ്ക്കല്‍ എസ്എച്ച്എം എൻജിനിയറിങ്‌ കോളേജിൽ ആക്രമണം

എസ്‌എഫ്‌ഐ നേതാക്കളെ 
ആര്‍എസ്എസുകാര്‍ വെട്ടി

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയുന്ന എസ്‌എഫ്‌ഐ 
കടയ്‌ക്കൽ ഏരിയ സെക്രട്ടറി സഹല്‍

കടയ്ക്കൽ (കൊല്ലം)
കടയ്ക്കൽ എസ്എച്ച്എം എൻജിനിയറിങ്‌ കോളേജിൽ എത്തിയ എസ്എഫ്ഐ നേതാക്കളെ വധിക്കാൻ ആർഎസ്എസ്- ശ്രമം. കടയ്‌ക്കൽ ഏരിയ സെക്രട്ടറി സഹൽ, ഏരിയ കമ്മിറ്റി അംഗം സഫർ എന്നിവരെ വടിവാൾകൊണ്ട്‌ വെട്ടി. കൈക്കു ഗുരുതരമായി പരിക്കേറ്റ സഹലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. ദണ്ഡുപയോഗിച്ചുള്ള ആക്രമണത്തിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ ബാബു, ഏരിയ പ്രസിഡന്റ്‌ ഗോകുൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ  കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ്‌ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തെക്കുറിച്ച് മാനേജ്‌മെന്റുമായി സംസാരിക്കാനാണ്‌ എസ്‌എഫ്‌ഐ നേതാക്കൾ കോളേജിൽ എത്തിയത്‌. ഇവർ അകത്ത്‌ പ്രവേശിക്കുമ്പോൾ, കോളേജിനുള്ളിൽ കോളേജ് സെക്യൂരിറ്റി സജിലാലിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നടത്തുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് സജിലാലിനോട് അന്വേഷിക്കുന്നതിനിടയിൽ പരിശീലനത്തിന്‌ എത്തിയ വിപിൻ, വിനോദ്, രതിരാജൻ, അജിത്ത്, ഷാരോൺ, സജി, കുയിൽ എന്നു വിളിക്കുന്ന ബിനു എന്നിവർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർഎസ്‌എസുകാർ സഞ്ചരിച്ച വാഹനങ്ങൾ കോളേജ് കവാടത്തിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. 
ആക്രമണത്തിൽ  പ്രതിഷേധിച്ച് എസ്എഫ്ഐ  നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. കേന്ദ്ര കമ്മിറ്റിഅംഗം ആദർശ് എം സജി,  ജില്ലാ സെക്രട്ടറി പി അനന്തു,  ഗോപീകൃഷ്ണൻ, ഗോകുൽ എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top