19 March Tuesday
കോവിഡ്‌ മരണം

50,000 രൂപ സമാശ്വാസ സഹായം 
രജിസ്റ്റർ ചെയ്‌തത്‌ 640 പേർ

സ്വന്തം ലേഖികUpdated: Saturday Oct 16, 2021
കൊല്ലം 
കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള 50,000 രൂപയുടെ സഹായത്തിന്‌ ജില്ലയിൽ രജിസ്റ്റർ ചെയ്‌തവരുടെ എണ്ണം 640 ആയി. 10 മുതൽ ഓൺലൈനായി അപേക്ഷിച്ചവരുടെ എണ്ണമാണിത്‌. രജിസ്‌ട്രേഷൻ തുടരുന്നു.  
കോവിഡ്‌ ബാധിച്ചു മരിച്ച മറ്റു അസുഖങ്ങളുള്ളവരെ കോവിഡ്‌ മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരെയും പട്ടികയിൽ ഉൾപ്പെടുത്താമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം വന്നിരുന്നു. ഈ മാനദണ്ഡം ഉൾപ്പെടെ അനുസരിച്ച്‌ അപേക്ഷിച്ചവരുടെ എണ്ണമാണ്‌ 640. ആരോഗ്യവകുപ്പിന്റെ വ്യാഴംവരെയുള്ള കണക്കനുസരിച്ച്‌ 2199 പേരാണ്‌ ജില്ലയിൽ ഇതുവരെ കോവിഡ്‌ ബാധിച്ചു മരിച്ചത്‌. ഇത്‌ പുതിയ മാനദണ്ഡം അനുസരിച്ചുള്ള കണക്കല്ല. 
കോവിഡ്‌ ബാധിച്ച്‌ 30 ദിവസത്തിനുള്ളിൽ മരിച്ചവർക്കും ഒരുമാസം കഴിഞ്ഞും ചികിത്സയിലിരിക്കെ മരിച്ചവർക്കും  ആനുകൂല്യം നൽകും. കോവിഡ്‌ നെഗറ്റീവായാലും മരിക്കുന്നത്‌ രോഗംവന്ന്‌ 30 ദിവസത്തിനുള്ളിലാണെങ്കിൽ ആനുകൂല്യം ലഭിക്കും. ഇത്‌ ഉൾപ്പെടെ പരിഗണിക്കുമ്പോൾ ആനുകൂല്യം ലഭിക്കേണ്ടവരുടെ എണ്ണം 3500 കടക്കുമെന്നാണ്‌ വിലയിരുത്തൽ. ഇവർക്ക്‌ ധനസഹായം നൽകുന്നതിന്‌ 17.5 കോടിയിലേറെ ആവശ്യമാണ്‌.  
ജില്ലയിലും സമീപ ജില്ലയിലുമുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർ, വീടുകളിൽ ചികിത്സയിൽ കഴിഞ്ഞവർ തുടങ്ങി  വിവിധ വിഭാഗങ്ങളിലാണ്‌ കോവിഡ്‌ ബാധിതരുടെ കണക്കെടുപ്പ്‌ നടക്കുന്നത്‌. ഇത്‌  വേഗത്തിലാക്കാൻ മരണ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനും കോവിഡ്‌ പോസിറ്റീവായതിന്റെ രേഖയ്‌ക്കുമൊപ്പം ചികിത്സാരേഖകൾ കൂടി ഉൾപ്പെടുത്തി ആനുകൂല്യത്തിന്‌   അപേക്ഷിക്കാൻ ജില്ലാ ഭരണകേന്ദ്രം  ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള  ഓൺലൈൻ അപേക്ഷ അതത്‌ തദ്ദേശ സ്ഥാപനങ്ങൾ വഴി ജില്ലാതല മരണസ്ഥിരീകരണ കമ്മിറ്റിയാണ്‌ പരിഗണിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top