19 April Friday
22ന്‌‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

കൊല്ലം, താന്നി ബീച്ചുകൾ മോടി കൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
കൊല്ലം
വിനോദസഞ്ചാരികളെ വരവേൽക്കാൻ തയ്യാറായി കൊല്ലം, താന്നി ബീച്ചും‌ മലമേൽപ്പാറയും. 5.35 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കിയ പദ്ധതികൾ 22ന്‌‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും.  
തീരദേശ മേഖലയിൽ തുടർച്ചയായ ടൂറിസം സർക്യൂട്ട്‌  ഒരുക്കുന്നതിന്റെ ഭാഗമായാണ്‌ താന്നിയിലും കൊല്ലം ബീച്ചിലും കൂടുതൽ സൗകര്യം ഒരുക്കിയത്‌. ബീച്ചിന്റെ  സൗന്ദര്യം കൂടുതൽ പേർക്ക്‌ ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ്‌ കൊല്ലത്തെ പദ്ധതി. 1. 57 കോടി രൂപയാണ്‌ ഇതിനായി ചെലവിട്ടത്‌‌. ഇരുവശങ്ങളിലേക്കും ബീച്ച്‌ ദീർഘിപ്പിച്ചു. കൂടുതൽപേർക്ക്‌ ഇരിക്കാൻ സൗകര്യം ഒരുക്കി‌. ബീച്ചിൽ എത്തുന്നവർ കടലിൽ അപകടത്തിൽപ്പെടാതിരിക്കാനുള്ള കരുതലും ഉറപ്പാക്കിയിട്ടുണ്ട്‌. ‌     
തീരദേശ റോഡ്‌ വഴിയെത്തുന്നവർക്ക്‌ പൂർണമായി ബീച്ച്‌ ആസ്വദിക്കാനുള്ള അവസരമാണ് താന്നിയിൽ‌ ഒരുക്കിയത്‌. 68 ലക്ഷം രൂപ ചെലവിൽ‌ നടപ്പാക്കിയ പദ്ധതിയിൽ പടിപ്പുരയും കൂടുതൽ ഇരിപ്പിടങ്ങളുമുണ്ട്‌.  തീരസംരക്ഷണത്തിനും പ്രാധാന്യം നൽകി.  
മൂന്നു‌കോടി രൂപ ചെലവിട്ട മലമേൽ ടൂറിസം പദ്ധതിയിൽ ലാന്റ്‌ സ്‌കേപ്പിങ്‌, കഫറ്റേരിയ, ടോയ്‌ലറ്റ്‌‌, ടിക്കറ്റ്‌ കൗണ്ടർ എന്നിവ പൂർത്തിയാക്കി. ബൈനോക്കുലർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top