18 December Thursday

കേരളത്തെ വീർപ്പുമുട്ടിക്കുന്ന 
കേന്ദ്രത്തിന്‌ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

സിപിഐ എം നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
അർഹമായ വിഹിതം നൽകാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ ജില്ലയിൽ ബഹുജനക്കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം. സിപിഐ എം നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലും ചവറയിലും സംഘടിപ്പിച്ച  ബഹുജന സംഗമത്തിൽ ഉയർന്നത്‌ ശക്തമായ പ്രതിഷേധം. വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്‌ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പ്രതിഷേധമുയർന്നു. സിപിഐ എം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന കൂട്ടധർണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി രാധാമണി അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാകമ്മിറ്റി അംഗം പി ആർ വസന്തൻ, ഏരിയ സെക്രട്ടറിമാരായ പി കെ ജയപ്രകാശ്, പി ബി സത്യദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ചവറ മണ്ഡലത്തിൽ പ്രതിഷേധ കൂട്ടായ്മ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ആർ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, സുജിത്ത് വിജയൻപിള്ള എംഎൽഎ, ജില്ലാകമ്മിറ്റി അംഗം ജി മുരളീധരൻ, രാജമ്മ ഭാസ്കരൻ, എസ് ജയൻ, കെ മോഹനക്കുട്ടൻ, പി കെ ഗോപാലകൃഷ്ണൻ, വി മധു, ജെ ജോയി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരൻ സ്വാഗതവും എൻ വിക്രമക്കുറുപ്പ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top