കൊല്ലം
ജില്ലയിൽ തുടർന്നുവരുന്ന വിവിധ സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർ ഇടപെടുന്നു. ചുമതലയേറ്റ് രണ്ടുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ പദ്ധതികളുടെ നിർവഹണപുരോഗതി വിലയിരുത്തിയശേഷം കലക്‌ടർ അഫ് സാന പർവീൺ അറിയിച്ചതാണിത്. അടിസ്ഥാന വികസന മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. സർക്കാരിന്റെ വിവിധ ധനസഹായപദ്ധതികൾ അർഹതയുള്ളവരിലേക്ക് കൂടുതൽ കൃതൃതയോടെ ലഭ്യമാക്കുകയാണ്. കാലതാമസം പരമാവധി ഒഴിവാക്കിയുള്ള ഭരണനിർവഹണമാണ് ഉറപ്പാക്കുന്നത്. ഭൂമികൈയേറ്റം പോലെയുള്ള നിയമലംഘനങ്ങൾക്കെതിരെ കർശനനടപടിയാണ് സ്വീകരിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വിനോദസഞ്ചാര പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ നടപടിയും സ്വീകരിക്കും. കടൽത്തീരം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.
പകർച്ചവ്യാധി പ്രതിരോധനടപടികൾ കൂടുതൽ ഊർജിതമാക്കും. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന രോഗനിരീക്ഷണ-നിയന്ത്രണ സംവിധാനം അവശ്യഘട്ടങ്ങളിൽ പരിഷ്കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിവിപണനം തടയുന്നതിനു പൊലീസും എക്സൈസുമായി ചേർന്ന് നടപടികൾ സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതിപരിഹാര സംവിധാനവും മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..