കൊട്ടാരക്കര
തൃക്കണ്ണമംഗൽ കടലാവിള തോണ്ടങ്കര -അലമൺ പാലം ധനമന്ത്രി കെ എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കെ എന്‍ ബാലഗോപാലിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രുപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.
നാലുമാസം കൊണ്ടാണ് പാലം, കലുങ്ക്, സംരംക്ഷണഭിത്തി എന്നിവയുടെ നിർമാണവും റോഡ് നവീകരണവും പൂർത്തിയാക്കിയത്. കടലാവിള - ഐഎച്ച്ആർഡി റോഡിനെ ബന്ധിപ്പിച്ച് അലമൺ തോടിനു കുറുകെയുള്ള പാലം കടലാവിള, ഉഴലോട്, വേലംകോണം നിവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. പ്രദേശത്തുള്ളവർ നാലു കിലോമീറ്റർ ചുറ്റി പോകേണ്ട കൊട്ടാരക്കര ഐഎച്ച്ആർഡി എന്‍ജിനിയറിങ് കോളേജ്, ആർട്‌സ് ആന്‍ഡ് സയൻസ് കോളേജ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കില, നവോദയ സ്കൂൾ എന്നിവിടങ്ങളിലേക്ക് 500 മീറ്റർ സഞ്ചരിച്ച് എത്താൻ കഴിയും.
ജി ലിനു കുമാർ സ്വാഗതം പറഞ്ഞു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനിയർ കെ എസ് വിനോദ് കുമാർ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, കൗൺസിലർമാരായ അനിത ഗോപകുമാർ, എസ് ഷീല, ജോളി പി വർഗീസ്, തോമസ് പി മാത്യു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ വിജയകുമാർ, ശാലേം മാർത്തോമാ ചർച്ച് വികാരി റെജി സക്കറിയ, ഡി രാമകൃഷ്ണപിള്ള, എസ് ഗോപകമാർ, ഗോപാലകൃഷ്ണപിള്ള, മാത്യു ശാമുവേൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..