20 April Saturday
ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്‌

കോളേജുകൾ തുറക്കുംമുമ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കൊല്ലം
കോളേജുകളിൽ ക്ലാസ്‌ പുനരാരംഭിക്കുന്നതിനു മുന്നോടിയായി കോവിഡ്‌ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്‌. കോളേജ് തുറക്കുന്നതിന് 72 മണിക്കൂർ മുമ്പേ ശുചീകരണം തുടങ്ങണം. കിണറും ജലസ്രോതസ്സും അണുവിമുക്തമാക്കണം. എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും. കോവിഡ് മാനദണ്ഡം പാലിച്ചു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കി പ്രവർത്തന പദ്ധതി ആരോഗ്യവകുപ്പിനു കൈമാറണം. ഇതിൽ വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുടെ വാക്‌സിനേഷൻ സ്ഥിതിവിവരം, ക്ലാസുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചു നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ വിവരം എന്നിവ കോളേജ് തുറക്കുന്നതിനു  മൂന്നുദിവസം മുമ്പ്‌  ആരോഗ്യവകുപ്പിനു കൈമാറണം. പനി  ലക്ഷണമുള്ളവരുടെ പരിചരണത്തിന്‌ പ്രത്യേകം മുറി സജ്ജമാക്കണം. 
വിദ്യാർഥികൾ ഭക്ഷണം, കുടിവെള്ളം, പഠനോപകരണം എന്നിവ പങ്കുവയ്ക്കരുത്. വിദ്യാർഥികൾ ആദ്യ ഡോസ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണം.  ഒന്നാം ഡോസ് എടുത്തവർക്ക് നിശ്ചിത
 സമയത്തുതന്നെ രണ്ടാം ഡോസ് സ്വീകരിക്കാം. വാക്‌സിൻ ലഭിക്കാൻ ആരോഗ്യകേന്ദ്രത്തെയോ ആശാ പ്രവർത്തകയയോ സമീപിക്കണം. കോവിഡ് രോഗലക്ഷണമുള്ളവർ, സമ്പർക്കപ്പട്ടികയിലുള്ളവർ, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ജീവനക്കാരും വിദ്യാർഥികളും കോളേജുകളിൽ എത്തരുത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ കോളേജിൽ പ്രവേശിക്കാവൂ എന്ന്‌ ഡിഎംഒ  ആർ ശ്രീലത അറിയിച്ചു.
 
 
1348 പേർക്ക് കോവിഡ് 
കൊല്ലം
ജില്ലയിൽ ബുധനാഴ്ച 1348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1175 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ഒരാൾക്കും സമ്പർക്കം വഴി 1339 പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 154 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ 38, കരുനാഗപ്പള്ളി, പുനലൂർ 27 വീതവും കൊട്ടാരക്കരയിൽ 25 പേർക്കുമാണ്‌ രോഗം. 
പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ 42, ഇടമുളയ്ക്കൽ, കടയ്ക്കൽ  37 വീതവും ചടയമംഗലം 36, കരീപ്ര 34, ശൂരനാട് വടക്ക്, ചിതറ 31 വീതവും അഞ്ചൽ 30, ശാസ്താംകോട്ട 29, വെളിയം, കരവാളൂർ 28 വീതവും ചാത്തന്നൂർ 27, തൃക്കോവിൽവട്ടം, പത്തനാപുരം, പോരുവഴി 25 വീതവും ഏരൂർ 24, അലയമൺ, മയ്യനാട് 23 വീതവും ഇട്ടിവ, ഉമ്മന്നൂർ 22 വീതവും നെടുമ്പന 21, മൈനാഗപ്പള്ളി, ചവറ 20 വീതവും കുമ്മിൾ 19, കുളക്കട, എഴുകോൺ 18 വീതവും വിളക്കുടി 17, കുളത്തൂപ്പുഴ, കുണ്ടറ 16 വീതവും കുലശേഖരപുരം, പേരയം 15 വീതവും വെട്ടിക്കവല, പൂതക്കുളം, തെന്മല  14 വീതവും പട്ടാഴി വടക്കേക്കര 13, ചിറക്കര, തേവലക്കര 12 വീതവും പടിഞ്ഞാറേ കല്ലട, പെരിനാട്, പന്മന, കൊറ്റങ്കര, കുന്നത്തൂർ 11 വീതവും ഇളമാട്, ഇളമ്പള്ളൂർ, കിഴക്കേകല്ലട, ക്ലാപ്പന, നിലമേൽ, നെടുവത്തൂർ 10 വീതവും മൈലം, തൊടിയൂർ, ഓച്ചിറ ഒമ്പതു വീതവും ആദിച്ചനല്ലൂർ, പട്ടാഴി എട്ടു വീതവും ശൂരനാട് തെക്ക്, തഴവ, തലവൂർ ഏഴ് വീതവും പിറവന്തൂർ, മൺട്രോതുരുത്ത്, മേലില ആറു വീതവും ആലപ്പാട് അഞ്ച്, തൃക്കരുവ, പനയം, നീണ്ടകര, പവിത്രേശ്വരം നാലു വെളിനല്ലൂർ മൂന്ന്  എന്നിങ്ങനെയാണ് രോഗബാധിതർ.
20 കേസിൽ പിഴ
കൊല്ലം
കോവിഡ് മാനദണ്ഡലംഘനം കണ്ടെത്തുന്നതിനായി കലക്ടർ അഫ്‌സാന പർവീണിന്റെ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയിൽ 20 കേസില്‍ പിഴ ചുമത്തി.
 
 
 
തദ്ദേശസ്ഥാപനങ്ങളിൽ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്‌
കൊല്ലം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം അവസാനത്തോടെ ആദ്യ ഡോസ് 1-00 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ചിറക്കരയിൽ ഉളിയനാട് സർക്കാർ ഹൈസ്‌കൂളിൽ വ്യാഴാഴ്ച  രാവിലെ ഒമ്പതു മുതൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടക്കും. 10,626 പേർക്ക് ഇതുവരെ ആദ്യ ഡോസ് നൽകി. 1377 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഒമ്പതു വാർഡിൽ ഡബ്ലിയുഐപിആർ പ്രകാരം പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 38 പേർ ഡിസിസികളിൽ ചികിത്സയിലുണ്ട്. 12,465 പേരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തി. നിയന്ത്രണ മേഖലകയിൽ കൂടുതൽ പരിശോധന നടത്തിവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സി സുശീലാദേവി അറിയിച്ചു.
കുലശേഖരപുരത്ത് മെഗാക്യാമ്പിൽ 1100 പേർക്ക് വാക്‌സിൻ നൽകിയതായി പ്രസിഡന്റ് വിജയ പറഞ്ഞു. 60ന് മുകളിലുള്ള 90 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയിൽ 1200 പേർക്ക് ആദ്യ ഡോസ് നൽകുന്നതിനായി മെഗാക്യാമ്പ് നടത്തി. 18ന് മുകളിൽ പ്രായമുള്ള 95 ശതമാനം ആളുകൾക്കും വാക്സിൻ നൽകിയതായി പ്രസിഡന്റ് പി അനിൽകുമാർ പറഞ്ഞു. മൺറോതുരുത്തിലും മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. 60ന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ 95 ശതമാനം പൂർത്തിയായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top