25 April Thursday

യെച്ചൂരിക്കെതിരായ കേന്ദ്ര സർക്കാർ നീക്കം ജനകീയപ്രതിഷേധം തീർത്ത്‌ തലസ്ഥാനം

സ്വന്തം ലേഖകർUpdated: Wednesday Sep 16, 2020
തിരുവനന്തപുരം
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജില്ലയിലും വ്യാപക പ്രതിഷേധം. ഡൽഹി വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ യെച്ചൂരി അടക്കമുള്ള ജനനേതാക്കളെ ഉൾപ്പെടുത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെയാണ്‌ ജില്ലയിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. 
ജില്ല, ഏരിയാ കേന്ദ്രങ്ങളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നൂറുകണക്കിന്‌ പ്രതിഷേധ വേദികളാണ്‌ തീർത്തത്‌. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും പുറമെ ജനാധിപത്യവാദികളായ നിരവധിപേർ അണിനിരന്നപ്പോൾ കേന്ദ്രനീക്കത്തിനെതിരായ ജനകീയ പ്രതിഷേധമായി സമരം മാറി. നഗരത്തിൽ 20 കേന്ദ്രങ്ങളിലും മറ്റ്‌ ഏരിയാ കേന്ദ്രങ്ങളിലുമായാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.
 
ചാല 
ചാല ഏരിയയിൽ ആറ് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു. ഗാന്ധി പാർക്കിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവുർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, ചാല മോഹനൻ,  സി എസ് സജാദ്, എം മണികണ്ഠൻ എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജ് ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി , എസ് എം വി സ്കൂളിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം പി രാമചന്ദ്രൻ നായർ, ഓവർ ബ്രിഡ്ജിൽ ജില്ലാ കമ്മിറ്റി അംഗം  എസ് പുഷ്‌പലത, തകരപ്പറമ്പ് ജങ്‌ഷനിൽ എസ് ആർ ശക്തിധരൻ, ഇ കെ  നായനാർ പാർക്കിൽ എൻ സുന്ദരംപിള്ള എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
 
പാളയം
പാളയം ഏരിയ കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സെക്രട്ടറിയറ്റിനു മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, തമ്പാനൂർ മുരളി,  ശ്രീകണ്‌ഠഷേൻ, എം രാജേഷ്, തമ്പാനൂർ മുരുകൻ എന്നിവർ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, പാളയം പബ്ലിക്‌ ലൈബ്രറിക്കു മുന്നിൽ ജില്ലാ കമ്മിറ്റി അംഗം ജി രാജൻ, കോർപറേഷൻ ഓഫീസിനു മുന്നിൽ  ജില്ലാ കമ്മിറ്റി അംഗം എ എ റഷീദ്, മ്യൂസിയം പബ്ലിക്‌ ഓഫീസിനു മുന്നിൽ ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ, ഏജീസ് ഓഫീസിനു മുന്നിൽ വഞ്ചിയൂർ പി ബാബു, സ്പെൻസർ ജങ്‌ഷനു മുന്നിൽ ആർ പ്രദീപ്, മ്യൂസിയത്തിനു മുന്നിൽ ജി രാധാകൃഷ്ണൻ, എൽഎംഎസിനു മുന്നിൽ എസ് ശശിധരൻ എന്നിവർ  ഉദ്‌ഘാടനം ചെയ്തു.
 
പേരൂർക്കട 
പേരൂർക്കട ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ  വെള്ളയമ്പലം ജങ്‌ഷനിൽ ധർണ  ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻ ബാബു ഉദ്ഘാടനം ചെയ്തു.  കെ ശശാങ്കൻ,  എം ജി മീനാംബിക തുടങ്ങിയവർ പങ്കെടുത്തു.
മാനവീയം വീഥിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ ഉദ്ഘാടനം ചെയ്തു. എം എ റഹീം  ചാനാംവിള എ മോഹനൻ, എ അജ്മൽഖാൻ തുടങ്ങിയവർ പങ്കെടുത്തു.
 
കോവളം 
വിഴിഞ്ഞത്ത്  കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. പൂവാറിൽ  ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, വെങ്ങാനൂരിൽ മംഗലത്തുകോണം രാജു, മുക്കോലയിൽ ആർ ഡി  ശ്രീകുമാർ, തിരുവല്ലത്ത് എ ജെ സുക്കാർണോ, കരുംകുളത്ത് ഇ കെന്നഡി, കാഞ്ഞിരംകുളത്ത് കെ കെ വിജയൻ, കോട്ടുകാലിൽ ജി ശാരിക, പയറ്റുവിളയിൽ എം വി മൻമോഹൻ, കോവളത്ത് വെങ്ങാനൂർ മോഹനൻ, കോട്ടപ്പുറത്ത് വിഴിഞ്ഞം സ്റ്റാൻലി, വെള്ളാറിൽ കരിങ്കട രാജൻ, പുഞ്ചക്കരിയിൽ കെ ജി സനൽകുമാർ, പൂങ്കുളത്ത് വണ്ടിത്തടം മധു, ഹാർബറിൽ യു സുധീർ എന്നിവർ ഉദ്ഘാടനം ചെയ്തു.
 
വിളപ്പിൽ 
വിളപ്പിൽ എരിയയിൽ അഞ്ച് കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പേയാട് ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു. എ അസീസ്, ടി എൻ ദീപേഷ് എന്നിവർ സംസാരിച്ചു. പള്ളിമുക്കിൽ ഐ ബി സതീഷ് എംഎൽഎയും ചന്തമുക്ക് ജങ്‌ഷനിൽ ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽകുമാറും തച്ചോട്ട്കാവിൽ ഏരിയ സെക്രട്ടറി കെ സുകുമാരനും  ഉദ്ഘാടനം ചെയ്തു. 
 
ബാലരാമപുരം
നേമം ഏരിയയിൽ ബാലരാമപുരത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ആർ എസ് വസന്തകുമാരി, ഡി സുരേഷ് കുമാർ, എസ് രജിത് കുമാർ എന്നിവർ പങ്കെടുത്തു. ആർസി തെരുവിൽ ഫ്രെഡറിക് ഷാജി, മംഗലത്തുകോണത്ത് എം ബാബുജാൻ, പ്ലാവിളയിൽ വി മോഹനനൻ, പ്രാവച്ചമ്പലത്ത് ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, വെള്ളായണി ജങ്‌ഷനിൽ ആർ പ്രദീപ്കുമാർ, കല്ലിയൂരിൽ എസ് ആർ ശ്രീരാജ് എന്നിവർ ഉദ്ഘാടനം ചെയ്തു. 
പുന്നമൂട് ജങ്‌ഷനിൽ കല്ലിയൂർ ശ്രീധരനും ഊക്കോട് ജങ്‌ഷനിൽ എസ് ജയചന്ദ്രനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പി ടൈറ്റസും ബാലരാമപുരം ശശിയും മുരളീധരൻ നായരും ഉദ്ഘാടനം ചെയ്തു. എസ് ശ്രീകണ്ഠൻ പങ്കെടുത്തു. പാപ്പനംകോട്, നേമം, എസ്റ്റേറ്റ് എന്നിവിടങ്ങളിലും ധർണ നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top