23 April Tuesday

അടുത്തയാൾ ആകാതിരിക്കാം

സ്വന്തം ലേഖകന്‍Updated: Thursday Jul 16, 2020
കൊല്ലം
സമ്പർക്കത്തിലൂടെയുള്ള കോവിഡ്‌ ബാധയ്‌ക്ക്‌ ജില്ലയിൽ കുറവില്ല. ബുധനാഴ്‌ച ജില്ലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ എട്ടുപേർക്കും ‌  സമ്പർക്കത്തിലൂടെ രോഗബാധ. രണ്ടുപേർ സൗദിയിൽനിന്നും ഒരാൾ കർണാടകയിൽനിന്നും എത്തിയതാണ്. ഇതോടെ ജില്ലയിൽ ആകെ  രോഗബാധിതരുടെ എണ്ണം 561 ആയി. 326 പേരാണ്‌ രോഗമുക്തർ. 
ജൂലൈ 14ന്‌ രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പനക്കാരനായ ഭാരതീപുരം പത്തടി സ്വദേശി (34)യുടെ സമ്പർക്കത്തിലുള്ള 34, 30, 42 വയസ്സുള്ള ഭാരതീപുരം സ്വദേശികൾ,  13ന് രോഗം സ്ഥിരീകരിച്ച അഞ്ചൽ പിറവം സ്വദേശി (50)യുടെ ബന്ധുക്കളായ അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി (38), അഞ്ചൽ സ്വദേശിനി (38), കൂടാതെ അഞ്ചൽ തഴമേൽ സ്വദേശി (32), അഞ്ചൽ തഴമേൽ സ്വദേശിനി (52), വിളക്കുടി കാര്യറ സ്വദേശി (53) എന്നിവർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ സംശയിക്കുന്നത്. നെടുമ്പന സ്വദേശി (50)യും കരുനാഗപ്പള്ളി സ്വദേശി (37)യും സൗദിയിൽനിന്ന്‌ എത്തിയതാണ്. പുനലൂർ എലിക്കാട് സ്വദേശി (24) കർണാടകത്തിൽനിന്ന്‌ എത്തിയതാണ്.
കോവിഡ്‌ വ്യാപനം ശക്തമായ സാഹചര്യത്തിൽ ‌ പൊലീസും ആരോഗ്യവകുപ്പും   നടപടികൾ കർശനമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top