25 April Thursday

അതിജീവനവിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 കൊല്ലം

കോവിഡ്‌ പരീക്ഷണങ്ങളെ അതിജീവിച്ച്‌ എസ്--എസ്--എൽ-സി-ക്കും പിന്നാലെ പ്ലസ്-- ടു- പരീ-ക്ഷയി-ലും- ജി-ല്ലയ്‌ക്ക്‌‌ മിന്നും ജയം. 85.90 ആണ്‌ വിജയശതമാനം-.- അഞ്ച്‌ സ്--കൂ-ൾ- നൂ-റു-മേനി- വി-ജയം- കൊ-യ്--തു. 16 പേർ- 1200ൽ- 1200 മാർ-ക്കും- -നേടി.- -എല്ലാ- വി-ഷയത്തി-നും- എപ്ലസ്-- നേടിയത്‌ 1717 പേർ-.- വിജയശതമാനത്തിൽ സംസ്ഥാനത്ത്‌ ആറാമതാണ് ജില്ല‌‌. കഴിഞ്ഞവർഷം ഏഴായിരുന്നു. 
ജില്ലയിലെ 135 സ‌്കൂളിൽ പരീക്ഷ എഴുതിയ 27331 പേരിൽ 23476 പേർ ഉപരിപഠനത്തിന് അർഹതനേടി. കഴിഞ്ഞ വർഷം പ്ലസ്‌ ടുവിന്‌ 85.20 ശതമാനവും 2018ൽ-  83.-95ശതമാ-നമാ-യി-രു-ന്നു വിജയം.- എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌ 1476 പേരായിരുന്നു. ആറു‌- സ്--കൂ‌‌ളിന‌്-- 50 ശതമാ-നത്തിൽ- താ-ഴെയാ-ണ്- വി-ജയം.-   
ഓപ്പൺ സ്‌കൂളിൽ 47.16 ശതമാനം 
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 1622 കുട്ടികൾ പരീക്ഷ എഴുതിയതിൽ 765 പേർ ഉപരിപഠനത്തിന്‌ അർഹരായി. 47.16ശതമാനമാണ്‌ വിജയം. കഴിഞ്ഞ വർഷം 44.82 ശതമാനമായിരുന്നു. 
1200 മാർക്ക്‌ നേടിയവർ
ഫുൾ മാർക്ക്‌ നേടി അഭിമാനതാരങ്ങളായത്‌ 16 മിടുക്കർ. 13 കുട്ടികൾ സയൻസ്‌ വിഭാഗത്തിലും മൂന്നുപേർ ഹ്യൂമാനിറ്റിസ്‌ വിഷയത്തിലും മുഴുവൻ മാർക്കും നേടി. കഴിഞ്ഞ വർഷം ഇത്‌ 12 പേരായിരുന്നു.  
സയൻസ്‌ വിഭാഗം
എസ്‌ ഹെനാസ്‌ (ഗവ. എച്ച്‌എസ്‌എസ്‌‌‌, പുനലൂർ), ജി ശ്രീജിത്‌‌, എ അജ്‌മിയ (ഗവ. എച്ച്‌ എസ്‌എസ്‌ അഞ്ചൽ വെസ്റ്റ്‌‌), എസ്‌ എൽ സാന്ദ്ര (ഗവ. എച്ച്‌എസ്‌എസ്‌ ചാത്തന്നൂർ), എം ആർ അഞ്ജലി, ആർ എസ്‌ അക്ഷയ (എസ്‌എൻഎസ്‌‌എം എച്ച്‌എസ്‌എസ്‌ ഇളമ്പള്ളൂർ), ഫോബി സാറ മാത്യു (സെന്റ്‌ സ്‌റ്റീഫൻസ്‌ എച്ച്‌എസ്‌എസ്‌പത്തനാപുരം), ഡി ആർ അദ്വൈത ദർശന (വിമലഹൃദയ ജിഎച്ച്‌ എസ്‌എസ്‌, കൊല്ലം), മൊഹ്‌സീന എസ്‌ ഷിബു (ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ പുനലൂർ), എസ്‌ ദേവപ്രിയ (എസ്‌എൻ ട്രസ്റ്റ്‌‌ എച്ച്‌എസ്‌എസ്, ചാത്തന്നൂർ), എം എസ്‌ ദേവിക, യു എസ്‌ പാർവതി (എസ്‌വിആർവിഎച്ച്‌എസ്‌എസ്‌ വെണ്ടാർ), ബി എസ്‌ ജാനകി (അഞ്ചൽ ഈസ്റ്റ്‌‌ ഗവ. എച്ച്‌ എസ്‌എസ്‌എസ്‌). 
ഹ്യൂമാനിറ്റീസ്‌ 
ഡി ജെ ഡെ കൃഷ്‌ണപ്രിയ (തേവള്ളി മോഡൽ ബോയ്‌സ്‌ എച്ച്‌ എസ്‌എസ്‌ കൊല്ലം), അനസൂയ പ്രസാദ്‌ (വിമലഹൃദയ ജിഎച്ച്‌ എസ്‌എസ്‌, കൊല്ലം), ‌ശ്രേയ സൂസൻ സോളു (വിജിഎസ്‌എസ്‌ അംബികോദയം, കുന്നത്തൂർ ഈസ്റ്റ്‌‌).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top