19 April Friday
മുട്ടറയിൽ സയൻസിന് 100% വിജയം

ആ ഉത്തരക്കടലാസുകളിൽ 12 എ പ്ലസ്‌

സ്വന്തം ലേഖകന്‍Updated: Thursday Jul 16, 2020
എഴുകോൺ
ആശങ്കകൾക്ക് ഒടുവിൽ അഭിമാനവിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. ഉത്തരക്കടലാസ് കാണാതായ ആശങ്കയിലായിരുന്ന മുട്ടറ സ്‌കൂളിലെ സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. സ്കൂളിലെ 59 വിദ്യാർഥികൾ ഉൾപ്പെടെ 61 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇവരിൽ 11 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഉത്തരക്കടലാസ് കാണാതായ കണക്കിന് 12 എ പ്ലസാണുള്ളത്. 
സ്കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസാണ് തപാൽ വകുപ്പിന്റെ വീഴ്ചയെ തുടർന്ന് കാണാതായത്. 
മെയ്‌ 31ന് കൊട്ടാരക്കര ഹെഡ് പോസ്റ്റ്ഓഫീസിൽ നിന്ന് അയച്ച ഉത്തരക്കടലാസ്‌ വിലാസം തെറ്റി എറണാകുളത്തെ മൂല്യനിർണയ ക്യാമ്പിലെത്തി. തുടർന്ന് അവിടെ നിന്ന് യഥാർഥ മൂല്യനിർണയ ക്യാമ്പായ പാലക്കാട്‌ മോയൻസ് സ്‌കൂളിലേക്ക് അയച്ച ഉത്തരക്കടലാസ്‌ കാണാതാകുകയായിരുന്നു. ഫലപ്രഖ്യാപനത്തിനു ദിവസങ്ങൾ ശേഷിക്കെയാണ് ഉത്തരക്കടലാസ് കണ്ടെത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top