29 March Friday
വനിതാ കണ്ടക്‌ടറുടെ കൊലപാതകം

ഡോമിയെ പ്രതി കൂട്ടിക്കൊണ്ടുപോയെന്ന്‌ ഓട്ടോഡ്രൈവറുടെ മൊഴി

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020
കൊല്ലം 
കെഎസ്‌ആർടിസി വനിതാ കണ്ടക്ടർ ഡോമി ബിയർലിയെ കൊലപ്പെടുത്തിയ കേസിൽ ഡോമിയേയും പ്രതിയേയും അവസാനമായിക്കണ്ട ഓട്ടോ ഡ്രൈവറെ വിസ്തരിച്ചു. കൊലപാതകം നടന്ന 2016 ആഗസ്ത് 17ന്‌ രാത്രി 12ന് എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞുവന്ന ഡോമിയെ കൂട്ടാൻ പ്രതി ബാബു വല്ലരിയാൻ ‌തന്നെ ഉറക്കത്തില്‍നിന്ന് വിളിച്ചുണർത്തി കൊണ്ടുപോകുകയായിരുന്നെന്ന്‌ ഓട്ടോ ഡ്രൈവർ ആൽഫ്രഡ്‌ മൊഴി നൽകി.  
ചവറ ടൈറ്റാനിയം ജങ്‌ഷനിൽനിന്ന് ഇരുവരെയും ഭരണിക്കാവിൽ ഇറക്കിയെന്നും അവിടുന്ന്‌ തന്നെ പറഞ്ഞുവിട്ടെന്നും ആൽഫ്രഡ്‌ അഞ്ചാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജ്‌ ഷെർളി ദത്ത്‌ മുമ്പാകെ പറഞ്ഞു. സാഹചര്യ തെളിവുകളെ ആശ്രയിക്കുന്ന കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി ഏറെ നിർണായകമാണ്‌. 
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ രവീന്ദ്രൻ, അഭിഭാഷകരായ അഭിഷേക്‌പിള്ള, ആർ എസ്‌ നിത്യ, അഖിൽ മറ്റത്ത്‌, ടി രതീഷ്‌, ധരൻ എന്നിവർ ഹാജരായി.പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കോട്ടാത്തല ഷാജി ഹാജരായി. വ്യാഴാഴ്‌ച പോസ്റ്റ്മോർട്ടം ചെയ്‌ത ഡോക്ടർ ഉൾപ്പെടെ മൂന്ന്‌ ഡോക്ടർമാരെയും മറ്റ്‌ 11 സാക്ഷികളെയും വിസ്‌തരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top