25 April Thursday
പ്രതി ഹാജരായില്ല

മാപ്പുസാക്ഷി അപേക്ഷ ഇന്നു‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കൊല്ലം
ഉത്ര വധക്കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന രണ്ടാം പ്രതി സുരേഷിന്റെ അപേക്ഷ കൊല്ലം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌‌ കോടതി പരിഗണിച്ചില്ല. വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആയതിനാൽ പ്രതി സുരേഷിന്‌ കോടതിയിൽ ഹാജരാകാനായില്ല. അപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും. 
കേസിൽ മാപ്പു‌സാക്ഷിയാക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ സുരേഷ്‌ പുനലൂർ മജിസ്ട്രേട്ടിന് അപേക്ഷ നൽകിയിരുന്നു. സത്യം പൂർണമായി തുറന്നു പറയുകയാണെങ്കിൽ അപേക്ഷയെ എതിർക്കില്ലെന്ന നിലപാടിലാണ്‌ ‌ അന്വേഷകസംഘം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top