26 April Friday

സ്മാർട്ടായി നെടുവത്തൂർ 
വില്ലേജ് ഓഫീസും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
എഴുകോൺ 
മൂന്നു പതിറ്റാണ്ടിലധികം പഴക്കമുള്ള നെടുവത്തൂർ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. സ്മാർട് വില്ലേജ് ഓഫീസായി ഉയർത്തി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടം വ്യാഴാഴ്ച റവന്യു മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ, കലക്ടർ അഫ്‌സാന പർവീൺ എന്നിവർ പങ്കെടുക്കും. 
സംസ്ഥാന സർക്കാരിന്റെ 44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോർ, പൊതുജനങ്ങൾക്കുള്ള വിശ്രമ സ്ഥലം, ടോയ്‌ലറ്റ്, ഡൈനിങ്‌ ഏരിയ, പാർക്കിങ്, ചുറ്റുമതിൽ, വീഡിയോ കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിലൂടെ സ്മാർട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top