25 April Thursday

പ്രസവം ഉള്‍പ്പെടെ അടിയന്തര 
ശസ്ത്രക്രിയകള്‍ വൈകിപ്പിക്കരുത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൊല്ലം
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ഏകാന്തവാസം, 60നു മുകളിൽ പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവർക്ക് അടിയന്തര പരിചരണ ക്രമീകരണവും ജില്ലയിൽ ഏർപ്പെടുത്തി. കോവിഡ് പരിശോധന നടത്താനായില്ലെങ്കിലും പ്രസവം ഉൾപ്പെടെ അടിയന്തര ശസ്ത്രക്രിയകൾ വൈകിപ്പിക്കാൻ പാടില്ല. പരിശോധനാ സൗകര്യത്തിന്റെ അപര്യാപ്തത കാരണമാക്കി ഇത്തരം കേസുകൾ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യരുത്. സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ ക്രമീകരണം നടത്തണം.
ആശുപത്രിയിൽ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് രോഗലക്ഷണമില്ലെങ്കിൽ കോവിഡ് പരിശോധന നിർബന്ധമല്ല. രോഗികളെ ആഴ്ചയിൽ ഒന്നിലധികം തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും പാടില്ല.
രോഗലക്ഷണം പ്രകടമല്ലാത്തവർ, പോസിറ്റീവ് ആയവരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ഹൈറിസ്‌ക് ഗ്രൂപ്പിൽ ഉൾപ്പെടാത്തവർ, അന്തർസംസ്ഥാന യാത്രക്കാർ, ഗൃഹനിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ, കോവിഡ് ഭേദമായി ആശുപത്രിവാസം കഴിഞ്ഞവർ എന്നിവർക്ക് പരിശോധന ആവശ്യമില്ല.ചുമ, പനി, തൊണ്ടവേദന, രുചി/മണം നഷ്ടമായവർ, ശ്വാസതടസ്സം ഉള്ളവർ, പോസിറ്റീവ് ആയവരുമായി സമ്പർക്കമുള്ള ഗുരുതരാവസ്ഥയിലുള്ളവർ, 60നു മുകളിലുള്ളവർ, പ്രമേഹം, രക്താദിമർദം, കരൾ–- -വൃക്കരോഗികൾ, വിദേശത്തുനിന്ന് എത്തിയവർ/പോകുന്നവർ എന്നിവർക്ക് കോവിഡ് പരിശോധന നിർബന്ധം. സാമൂഹ്യ അകലം പാലിക്കാനും സാനിറ്റൈസ് ചെയ്യാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ അഭ്യർഥിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top