27 April Saturday
അഴീക്കൽ –-- വലിയഴീക്കൽ പാലത്തിൽ ഭാരപരിശോധന തുടങ്ങി

എല്ലാം ഓകെയാണോ

സ്വന്തം ലേഖകൻUpdated: Sunday Jan 16, 2022

നിർമാണം പൂർത്തിയാകുന്ന അഴീക്കൽ - വലിയഴീക്കൽ പാലത്തിലെ 
ഭാരപരിശോധന

കരുനാഗപ്പള്ളി
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അഴീക്കൽ –-- വലിയഴീക്കൽ പാലത്തിന്റെ ഭാരപരിശോധന തുടങ്ങി.  പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധന ബുധനാഴ്‌ച പൂർത്തിയാകും. 140 ടൺ ഭാരംവരെ കയറ്റിയാണ്‌ പരിശോധന.  പാലത്തിന്റെ പെയിന്റിങ്‌ പൂർത്തിയായിട്ടുണ്ട്. സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ നിർമാണത്തിന് അവലംബിച്ച ഇന്റർനാഷണൽ ഓറഞ്ച് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ഓറഞ്ചിനു പുറമേ ക്രീംകൂടി ചേർന്നതോടെ ദൃശ്യഭംഗി വർധിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. 146 കോടി രൂപയിലാണ്‌  നിര്‍മാണം പൂര്‍ത്തിയാകുന്നത്. വെളിച്ചസംവിധാനം ഒരുക്കലാണ്‌ പൂർത്തിയാകാനുള്ളത്‌. കെൽട്രോണിനാണ് ചുമതല. 2016 മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ച പാലം തുറന്നു കൊടുക്കുമ്പോള്‍ വലിയ ടൂറിസം സാധ്യതകള്‍ക്കാണ്‌ വഴിയൊരുങ്ങുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top