26 April Friday

കര്‍ഷക സമരത്തിന് പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൊല്ലം 
കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി ചിന്നക്കടയിൽ നടക്കുന്ന സത്യഗ്രഹത്തിന്‌ പിന്തുണയേറുന്നു. സമരത്തിന്റെ 25–-ാം ദിവസമായ വെള്ളിയാഴ്‌ച കൂടുതൽ തൊഴിലാളി വിഭാഗങ്ങൾ പിന്തുണയുമായി എത്തി. രാവിലെ എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം ഡി രാധാകൃഷ്ണൻ സമരം ഉദ്ഘാടനംചെയ്തു. കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗം കണ്ണംകോട് സുധാകരൻ അധ്യക്ഷനായി. 
കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി വി എസ് അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സോമരാജൻ സ്വാഗതം പറഞ്ഞു. കെ ബാബു സംസാരിച്ചു. 
കെഎസ്‌എസ്‌പിയു സമരത്തെ അഭിവാദ്യംചെയ്തു. ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, സെക്രട്ടറി രാജേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ് എന്നിവർ സംസാരിച്ചു. വൈകിട്ട്‌ ഇടതുപക്ഷ കർഷക സംഘടനകൾ സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്തിലും നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊല്ലത്ത് ചിന്നക്കട പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനംചെയ്തു.  കണ്ണംകോട് സുധാകരൻ അധ്യക്ഷനായി.  ഡി സാബു സ്വാഗതം പറഞ്ഞു. ബിജു കെ മാത്യു, സി ബാൾഡുവിൻ,  പി എസ് സുപാൽ, വി കെ അനിരുദ്ധൻ, ജോൺ ഫിലിപ്പ്, അഡ്വ. ആർ വിജയൻ എന്നിവർ സംസാരിച്ചു.   തിങ്കളാഴ്‌ച വനിതാ കർഷകർ സത്യഗ്രഹം നടത്തും. 26നു വൈകിട്ട് കർഷകർ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളുമായി റിപ്പബ്ലിക് ദിനപരേഡ് നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top