16 April Tuesday

സീതാറാം യെച്ചൂരിക്കെതിരായകള്ളക്കേസ്‌ കടയ്ക്കലിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കടയ്ക്കൽ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കടയ്ക്കൽ ഏരിയയിലെ മുഴവൻ ലോക്കൽ കേന്ദ്രങ്ങളിലും  പ്രകടനം നടന്നു. കടയ്ക്കലിൽ ടി എസ് പ്രഫുല്ലഘോഷ്, സി ദീപു എന്നിവർ നേതൃത്വം നൽകി. എസ് വിക്രമൻ, ടി ആർ തങ്കരാജ് എന്നിവർ ചിങ്ങേലിയിലും എം നസീർ, കെ മധു ഡി അജയൻ എന്നിവർ കുമ്മിളിലും  നേതൃത്വം നൽകി. മതിരയിൽ സന്തോഷ് മതിര, പ്രഭാകരൻപിള്ള എന്നിവരും ചിതറയിൽ കരകുളം ബാബു എം എം റാഫി എന്നിവരും മടത്തറയിൽ എം എസ് മുരളി, മടത്തറ അനിൽ എന്നിവരും നേതൃത്വം നൽകി. തുടയന്നൂരിൽ നടന്ന പ്രതിഷേധത്തിന്‌ ജി ദിനേശ്കുമാർ, ഡി സനൽകുമാർ എന്നിവരും ഇട്ടിവയിൽ ബി ബൈജു, എം ഷെരീഫ്, ഡി മോഹൻദാസ് എന്നിവരും നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top